റിയാലിറ്റി ഷോയിലെ ആങ്കറായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.
മാത്രമല്ല, തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ മടി കാണിക്കാത്ത രഞ്ജിനി ഇടയ്ക്ക് സോഷ്യല്‍ മീഡിയാ ആക്രമണത്തിലും പെടാറുണ്ട്. എന്നാല്‍ അതൊന്നും രഞ്ജിനി ഗൗനിക്കാറേയില്ല.
എന്നാല്‍ താനിപ്പോള്‍ ഫീല്‍ഡില്‍ ഇല്ലെന്നാണെന്ന് ചില ആളുകള്‍ വിചാരിക്കുന്നത് എന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ താന്‍ തന്നെയാണെന്ന് രഞ്ജിനി പറയുന്നു. ‘2007 മുതല്‍ 2014 വരെ ഞാന്‍ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല.
അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്. പക്ഷേ, ഞാന്‍ മറ്റു ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ.
ഫിനാന്‍ഷ്യലി നോക്കുകയാണങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം.
എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും രഞ്ജിനി പറയുന്നു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....