Connect with us

‘എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തോലയ്ക്കരുത് എന്നാണ്; രഞ്ജിനി ഹരിദാസ്

Malayalam

‘എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തോലയ്ക്കരുത് എന്നാണ്; രഞ്ജിനി ഹരിദാസ്

‘എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തോലയ്ക്കരുത് എന്നാണ്; രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലായളികൾക്ക് പ്രമുഖയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിൽ അന്ന് വരെ നിലനിന്നിരുന്ന അവതരണ ശൈലികൾക്കും സങ്കൽപങ്ങൾക്കും ഒരു മാറ്റം വരുത്തിയ അവതാരികയാണ് രഞ്ജിനി എന്ന സംശയമില്ലാതെ പറയാൻ സാധിക്കും. അവതരണത്തിന് പുറമെ ഏതാനും സിനിമകളിലും രഞ്ജിനി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും രഞ്ജിനി സജീവമാണ്. രഞ്ജിനി ഹരിദാസ് എന്ന യുട്യൂബ് ചാനലിലൂടെ അവതാരിക തന്റെ വിശേഷങ്ങൾ പങ്കുവക്കുകയും ചെയ്യാറുണ്ട്. തന്റെ കാമുകനും അടുത്ത സുഹൃത്തുമായ ശരത് പുളിമൂടിനെയും രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ കാമുകനെ കുറിച്ചും പ്രണയങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രഞ്ജിനി. സ്വാസിക അവതരികയായ അമൃത ടിവിയിലെ റെഡ് കാർപെറ്റ് വേദിയിലാണ് രഞ്ജിനി മനസ്സ് തുറന്നത്. ‘എല്ലാവരും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒരു വികാരമാണ് പ്രണയം. ഒരു രീതിയിൽ നോക്കിയാൽ അത് വളരെ സിംപിളാണ്. പക്ഷെ അതൊന്ന് ഫലിപ്പിക്കാനുള്ള ബുദ്ധിമുട്ട്! എന്ത് കിട്ടിയാലും അതിന്റെ കോമ്പ്ലിക്കേറ്റഡ് ആകുക എന്നത് മനുഷ്യന്റെ സ്വഭാവമാണ്. അതിന്റെ കൂടെ പ്രണയവും കോമ്പ്ലിക്കേറ്റഡ് ആയി മാറിയതാണ്

,’

‘പ്രണയം നൽകണം പക്ഷെ തിരിച്ചൊന്നും പ്രതീക്ഷിക്കരുത്. അങ്ങനെ പോയാൽ കുഴപ്പമില്ല. പക്ഷെ കൊടുക്കുന്നതിന് കൂടുതൽ ആണ് തിരിച്ചു പ്രതീക്ഷിക്കുക. അത് ഇല്ലെങ്കിൽ ഭയങ്കര ഈഗോ ആവും. എനിക്ക് അങ്ങനെയാണ് ടിപ്പിക്കൽ മലയാളി ഈഗോ,’

‘പ്രണയം എന്നെ കുറച്ചുകൂടെ സ്ത്രീത്വമുള്ള ആളാകും. പൊതുവെ ഞാനൊരു പൗരുഷം കാണിക്കുന്ന വ്യക്തിയാണ്. എനിക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുതൽ ആണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുണ്ട്. എന്റെ പ്രശ്നങ്ങൾ എന്റെ ജനറ്റിക് കാരണമാണ്. പക്ഷെ പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വം ഒരു പത്ത് ശതമാനമെങ്കിലും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്,’

അത് എനിക്ക് തന്നെയുള്ള തിരിച്ചറിവാണ്. പൊതുവെ ഞാനൊരു പരുക്കൻ സ്വഭാവക്കാരിയാണ്. എന്റെ ജീവിത സാഹചര്യങ്ങൾ എന്നെ അങ്ങനെ ആകിയതാണ്. പ്രണയത്തിന്റെ ആദ്യ കാലങ്ങളിൽ അത് എന്നിലെ സ്ത്രീത്വത്തെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ തിരിച്ചും കയറിയിട്ടുണ്ട്,’ രഞ്ജിനി പറഞ്ഞു.

തന്റെ കാമുകനെ കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്. ‘എന്റെ പോലത്തെ വ്യക്തി തന്നെയാണ് ശരത്തും. എന്റെ ഒരു ആൺ വേർഷൻ എന്ന് പറയാം. ഇപ്പോൾ അടിയാണ്. നാളെ എന്താണെന്ന് അറിയില്ല,’എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തോലയ്ക്കരുത് എന്നാണ്. എനിക്കും ജീവിതത്തിൽ വളരെ സ്പെഷ്യലായ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. അവരിൽ പലരും ഇപ്പോൾ ഹാപ്പിലി മാരീഡാണ്. അതിൽ ഒരു സീരിയസ് ആയ റിലേഷൻ ഉണ്ടായിരുന്നു. ചെറുപ്പം മുതലേ അറിയുന്നത്,’

‘അവനെ ഒരു ദിവസം അമ്മ വിളിച്ചിരുത്തി പറഞ്ഞത്, മോനെ നീ ഇവളെ ഒരിക്കലും കെട്ടരുത് എന്നാണ്. നിന്റെ ജീവിതം കുളമാകുമെന്ന്. അതും എന്റെ മുന്നിൽ വെച്ച്. നിങ്ങൾ എന്ത് അമ്മയാണ് എന്ന് തോന്നി, എന്താണ് അമ്മ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ സത്യമല്ലേ പറയുന്നതെന്ന്. അമ്മ ഇപ്പോഴും പറയാറുണ്ട് നീ ഡേറ്റ് ചെയ്ത ഏറ്റവും മികച്ച ആൾ അതാണെന്ന്. അവൻ പാവം ആയിരുന്നു. പരിചയപ്പെടുമ്പോൾ ഞാനും. പക്ഷെ ലോകം എന്നെ പരുക്കാനാകി,’
‘പ്രണയത്തെ കുറിച്ച് ഉപദേശം നല്കാൻ ഞാൻ ആളല്ല. എനിക്ക് ഒരുപാട് പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ ഹാപ്പി ആയിരിക്കുകയാണ് പ്രധാനം. പ്രണയത്തിലായാലും ജോലിയിൽ ആയാലും വീട്ടിൽ ഇരിക്കുകയാണെങ്കിലും സന്തോഷത്തിലായിരിക്കുക സമാധാനത്തിലായിരിക്കുക. അതാവണം ജീവിതത്തിന്റെ പരമമായ ലക്ഷ്യം,’

‘അത് എന്തിൽ നിന്നായാലും കണ്ടെത്തണം. അതുപോലെ നമ്മൾ വേണം നമ്മളെ ആദ്യം സ്നേഹിക്കാൻ. എനിക്ക് എന്നെ വളരെ ഇഷ്ടമാണ്. എല്ലാവരും അങ്ങനെ ആയിരിക്കണം. നമ്മുക്ക് നമ്മളെ ഇഷ്ടമല്ലെങ്കിൽ പിന്നെന്തിനാണ് ജീവിക്കുന്നെ. ആ ഇഷ്ടമാണ് ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത്. അതുകൊണ്ട് സെൽഫ് ലവ് ആണ് ഒന്നാമത്തേത്,’ രഞ്ജിനി ഹരിദാസ് പറഞ്ഞു.

More in Malayalam

Trending

Recent

To Top