Connect with us

എന്റെ അമ്മയും എന്നെ പോലെ ലൗഡ് ആണ്, ഞങ്ങള്‍ വെറുതെ സംസാരിച്ചാല്‍ പോലും ആളുകള്‍ കരുതുക ഞങ്ങള്‍ അടിയുണ്ടാക്കുകയാണെ ന്ന് ; രഞ്ജിനി

general

എന്റെ അമ്മയും എന്നെ പോലെ ലൗഡ് ആണ്, ഞങ്ങള്‍ വെറുതെ സംസാരിച്ചാല്‍ പോലും ആളുകള്‍ കരുതുക ഞങ്ങള്‍ അടിയുണ്ടാക്കുകയാണെ ന്ന് ; രഞ്ജിനി

എന്റെ അമ്മയും എന്നെ പോലെ ലൗഡ് ആണ്, ഞങ്ങള്‍ വെറുതെ സംസാരിച്ചാല്‍ പോലും ആളുകള്‍ കരുതുക ഞങ്ങള്‍ അടിയുണ്ടാക്കുകയാണെ ന്ന് ; രഞ്ജിനി

മലയാള ടെലിവിഷന് ലോകത്തെ റിയാലിറ്റി ഷോയുടെ ചരിത്രത്തില് നിന്നും എടുത്ത് മാറ്റാന് പറ്റാത്ത പേരാണ് രഞ്ജിനി ഹരിദാസിന്റേത്. നിരവധി റിയാലിറ്റി ഷോകളും സ്റ്റേജ് ഷോകളും എല്ലാം ചെയ്തിരുന്ന മലയാളത്തിലെ ഏറ്റവും തിരക്കുള്ള അവതാരിക.ഇപ്പോള് തിരക്കുകളില് നിന്ന് എല്ലാം മാറി നില്ക്കുകയാണ് എങ്കിലും സോഷ്യല് മീഡിയയില് സജീവമാണ് താരം.

. ഒരു പരിപാടിയുടെ ആങ്കര്‍ എന്ന ജോലിയെ വാര്‍ത്തുടച്ച വ്യക്തിയാണ് രഞ്ജിനി. അതുവരെ ഉണ്ടായിരുന്ന സകല സങ്കല്‍പ്പങ്ങളും രഞ്ജിനി മാറ്റിയെഴുതുകയായിരുന്നു. അവതാരക എന്ന നിലയില്‍ വേറിട്ട മുഖമായി മാറിയ രഞ്ജിനി തന്റെ ഉറച്ച നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 1ലെ ഏറ്റവും കരുത്തയായ മത്സാര്‍ത്ഥികളില്‍ ഒരാളുമായിരുന്നു രഞ്ജിനി. ഇപ്പോഴിതാ ആരാധകര്‍ക്ക് തന്നോടുള്ള സ്‌നേഹത്തെക്കുറിച്ചും തന്റെ സംസാര രീതിയെക്കുറിച്ചുമൊക്കെ രഞ്ജിനി മനസ് തുറക്കുകയാണ്.

റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് രഞ്ജിനി മനസ് തുറന്നത്. എങ്ങനെയാണ് രഞ്ജിനി ഹരിദാസ് ഇത്ര ലൗഡ് ആയത്. ജനിച്ചപ്പോഴേ ഇങ്ങനെ തന്നെയായിരുന്നുവോ? എന്നായിരുന്നു അവതാരകയായ സ്വാസികയുടെ ചോദ്യം. ഇതിന് രഞ്ജിനി ഹരിദാസ് നല്‍കിയ മറുപടി വായിക്കാം തുടര്‍ന്ന്.

അതിലൊരു തമാശയുണ്ട്. എനിക്ക് അഞ്ച് വളര്‍ത്തുനായ്്ക്കളുണ്ട്. അതില്‍ ബഡ്ഡി ആണ് എന്റെ കൂടെയുള്ളത്. ആള് ചെറുതാണ്. ബാക്കിയുള്ളവരെല്ലാം അവനേക്കാള്‍ വലുതാണ്. അവന്റെ ശബ്ദം കേട്ടാല്‍ അമ്മ പറയും ഇതാണ് വളര്‍ത്തു ദോഷം എന്ന്. എന്റെ പട്ടിയും എന്നെപ്പോലെ തന്നെയാണ്.

എന്റെ അമ്മയും എന്നെ പോലെ ലൗഡ് ആണ്. ഞങ്ങള്‍ വെറുതെ സംസാരിച്ചാല്‍ പോലും ആളുകള്‍ കരുതുക ഞങ്ങള്‍ അടിയുണ്ടാക്കുകയാണെന്നാണ്. എന്റെ അനിയന്‍ പാവം ഇതിന്റെ ഇടയില്‍ പെട്ടുകിടക്കുകയാണ്. വളരെ കരുത്തായ വോക്കല്‍ കോര്‍ഡ്‌സാണുള്ളത്. ലൗഡ് ആണെന്ന് നിങ്ങള്‍ക്ക് തോന്നുമെങ്കിലും എനിക്കത് വളരെ നോര്‍മ്മലാണ്. പിന്നെ ഞാന്‍ ആ ശബ്ദം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

എന്തൊരു ബഹളമാണെന്ന വിമര്‍ശനവും കേട്ടിട്ടുണ്ട്. പക്ഷെ കുറ്റം പറഞ്ഞവരെക്കൊണ്ട് തന്നെ കയ്യടിപ്പിക്കുക എന്നത് വലിയ കാര്യമാണെന്ന് അവതാരക പറയുന്നുണ്ട് പിന്നാലെ. അത് ശരിയാണെന്ന് രഞ്ജിനിയും സമ്മതിക്കുന്നു. കുറ്റം പറയുന്നവര്‍ ഇപ്പോഴും പറയുന്നുണ്ടെങ്കിലും നമ്മളുടെ കഴിവിനെ അംഗീകരിക്കുക എന്നത് നല്ല കാര്യമാണ്. കാരണം നമ്മളുടെ നാട്ടില്‍ മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്നും രഞ്ജിനി പറയുന്നു.
എന്നാല്‍ ഇപ്പോള്‍ കുറേ മാറിയെന്നും താരം പറയുന്നു. ഇപ്പോള്‍ കുറേക്കൂടി എളുപ്പമാണ്. കാലവും ആള്‍ക്കാരും മാറി. താന്‍ വന്നതൊക്കെ 20-25 വര്‍ഷം മുമ്പാണ്. സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു ഇത് പോപ്പുലറാക്കിയത്. 2007 ലായിരുന്നു. അപ്പോള്‍ ഊഹിക്കാം എത്ര മുമ്പായിരുന്നുവെന്ന്. തന്റെ ആരാധകരില്‍ കൂടുതലും സ്ത്രീകളും മുതിര്‍ന്ന, പ്രായമുള്ളവരുമാണെന്നും രഞ്ജിനി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതെന്തുകൊണ്ടാണ് എന്ന് തനിക്ക് അറിയില്ലെന്നും താരം പറയുന്നു

എന്തുകൊണ്ടാണ് ആ ഇഷ്ടമെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും തന്നെ കാണുമ്പോള്‍ ഒരുപാട് പേര്‍ വന്ന് സ്‌നേഹത്തോടെ സംസാരിക്കാറുണ്ടെന്നും രഞ്ജിനി പറയുന്നു. അതേസമയം സ്വാതന്ത്ര്യം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. പക്ഷെ ഞാന്‍ അത് നന്നായി ആസ്വദിക്കുന്നയാളാണ്. അത് ആളുകള്‍ കാണുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ക്ക് ആ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ സാധിക്കാത്തവരാണോ തന്നോട് വന്ന് സംസാരിക്കുന്നതെന്ന് താന്‍ ചിന്തിക്കാറുണ്ടെന്നും രഞ്ജിനി പറയുന്നു.

കോഴിക്കോട്-മലപ്പുറം ഭാഗത്തൊക്കെ ഷോയ്ക്ക് പോകുമ്പോള്‍ ഉമ്മമാര്‍ വന്ന് മോളേ പോലെ നടക്കണെന്നൊക്കെ ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നമുക്കത് പറ്റിയില്ല. പക്ഷെ ഞങ്ങളുടെ കുട്ടികളെങ്കിലും മോളെ കണ്ടു പഠിക്കട്ടെ എന്ന് പറയുമെന്നും രഞ്ജി പറയുന്നുണ്ട്. എന്നാല്‍ അവരോട് താന്‍ വളരെ മോശം കുട്ടിയാണെന്നും തന്നെ കണ്ടു പഠിക്കരുതെന്നും താന്‍ പറയുമെന്നും രഞ്ജിനി പറയുന്നു.

More in general

Trending

Recent

To Top