Connect with us

ഹാപ്പി പുറന്തനാള്‍ മിസ്റ്റര്‍ ആട്മാന്‍.. സന്തോഷസൂചകമായി ഒരു സര്‍ബത്ത് ആയാലാ… വിജയ് ബാബുവിന് പിറന്നാള്‍ ആശംസകളുമായി മിഥുന്‍ മാനുവല്‍ തോമസ്

Malayalam

ഹാപ്പി പുറന്തനാള്‍ മിസ്റ്റര്‍ ആട്മാന്‍.. സന്തോഷസൂചകമായി ഒരു സര്‍ബത്ത് ആയാലാ… വിജയ് ബാബുവിന് പിറന്നാള്‍ ആശംസകളുമായി മിഥുന്‍ മാനുവല്‍ തോമസ്

ഹാപ്പി പുറന്തനാള്‍ മിസ്റ്റര്‍ ആട്മാന്‍.. സന്തോഷസൂചകമായി ഒരു സര്‍ബത്ത് ആയാലാ… വിജയ് ബാബുവിന് പിറന്നാള്‍ ആശംസകളുമായി മിഥുന്‍ മാനുവല്‍ തോമസ്

അഭിനേതാവ് ആയും നിര്‍മാതാവ് ആയും മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് വിജയ് ബാബു. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മിഥുന്‍ വിജയ് ബാബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഹാപ്പി പുറന്തനാള്‍ മിസ്റ്റര്‍ ആട്മാന്‍.. സന്തോഷസൂചകമായി ഒരു സര്‍ബത്ത് ആയാലാ.. എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് മിഥുന്‍ പറഞ്ഞത്. മിഥുന്‍ മാനുവല്‍ തോമസിനെ കൂടാതെ ഹരീഷ് കണാരന്‍ , സംവിധായകന്‍ അരുണ്‍ ഗോപി ഉള്‍പ്പടെ നിരവധിപേര്‍ വിജയ് ബാബുവിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

2015ല്‍ ആട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മിഥുന്‍ മാനുവല്‍ തോമസും വിജയ് ബാബുവും ആദ്യമായി ഒന്നിക്കുന്നത്. നിര്‍മ്മാണത്തിന് പുറമേ ആടില്‍ ഒരു വേഷവും വിജയ് ബാബു ചെയ്തു.

സര്‍ബത്ത് ഷമീര്‍ എന്ന വിജയ് ബാബുവിന്ററി സിനിമയിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് 2018ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി.

1983ല്‍ ബാലതാരമായാണ് വിജയ് ബാബു മലയാളം സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം 2011ല്‍ ത്രീ കിങ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്. തുടര്‍ന്ന് അയാളും ഞാനും തമ്മില്‍, ഹണി ബീ, കിളി പോയി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

2013ല്‍ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേക്കും കടന്നു. ആ വര്‍ഷമേ തന്നെ വിജയ് ബാബു നിര്‍മ്മിച്ച ഫിലിപ്പ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന സിനിമയ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Continue Reading
You may also like...

More in Malayalam

Trending