Connect with us

37ാം വിവാഹവാര്‍ഷികം ആഘോഷിച്ച് കെഎസ് ചിത്ര; ആശംസകളുമായി രഞ്ജിനി ഹരിദാസ്

Malayalam

37ാം വിവാഹവാര്‍ഷികം ആഘോഷിച്ച് കെഎസ് ചിത്ര; ആശംസകളുമായി രഞ്ജിനി ഹരിദാസ്

37ാം വിവാഹവാര്‍ഷികം ആഘോഷിച്ച് കെഎസ് ചിത്ര; ആശംസകളുമായി രഞ്ജിനി ഹരിദാസ്

മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. ആരാധകരുടെ സ്വന്തം ചിത്രാമ്മയായും ചിത്ര ചേച്ചിയായും ഇപ്പോഴും ആരാധകരെ അമ്പരപ്പിച്ചികൊണ്ടിരിക്കുകയാണ് ചിത്ര. 1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായി മാറുകയായിരുന്നു. ഇപ്പോഴിതാ ചിത്രയുടെ വിശേഷവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മറക്കാനാകാത്ത സംഭവത്തെ കുറിച്ചാണ് വീഡിയോ. അവതാരകയായ രഞ്ജിനി ഹരിദാസാണ് തുറന്ന് പറയുന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ മുതല്‍ തുടങ്ങിയ സൗഹൃദമാണ് ചിത്രയും രഞ്ജിനിയും തമ്മിലുള്ളത്. ചിത്രയുടെ ദുഃഖത്തിലും സന്തോഷത്തിലുമെല്ലാം രഞ്ജിന് ഒപ്പം നിന്നിട്ടുണ്ട്. ഇന്ന് ചിത്രയുടെ വിവാഹ വാര്‍ഷി’എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകള്‍ക്ക് സന്തോഷകരമായ വാര്‍ഷികം ആശംസിക്കുന്നു.’

‘ദമ്പതികളാകുകയും ഇന്ന് അവര്‍ വിവാഹിതരായതിന്റെ 37ാം വര്‍ഷം ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്നു. എന്റെ പൂച്ച ച്ചേച്ചിയും വിജയന്‍ ചേട്ടനും… ഇവിടെ നിങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ജീവിതകാലം ആശംസിക്കുന്നു. നിങ്ങള്‍ മനുഷ്യരെന്ന നിലയില്‍ ധ്രുവങ്ങളിലായി വേറിട്ടുനില്‍ക്കുന്നു.’

‘ചുറ്റും പ്രചോദിപ്പിക്കുന്ന സമയത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്ന ഒരു വിജയകരമായ സംയോജനമാണ് നിങ്ങള്‍. എന്റെ ജീവിതത്തില്‍ നിങ്ങളെ രണ്ടുപേരും ഉള്ളതില്‍ എനിക്ക് സന്തോഷമുണ്ട്. ഒന്ന് ശാന്തമായ സ്‌നേഹശക്തിയായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി പോലെയും. നിങ്ങളുടെ പ്രത്യേക ദിനത്തില്‍ ഒത്തിരി ഒത്തിരി സ്‌നേഹം ചിത്ര ചേച്ചി… വിജയന്‍ ചേട്ടാ…’, എന്നാണ് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രഞ്ജിനി ഹരിദാസ് കുറിച്ചത്.

1987ലായിരുന്നു കെ.എസ് ചിത്രയുടെയും വിജയശങ്കറിന്റെയും വിവാഹം. പിന്നീട് പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് മകള്‍ നന്ദന പിറന്നു. മകളുടെ വരവിനുശേഷം ചിത്രയുടെ ലോകം കുഞ്ഞായിരുന്നു. എന്നാല്‍ 2011 ഏപ്രില്‍ 14ന് ദുബായിലെ എമിരേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന മരണപ്പെടുകയായിരുന്നു. മകളുടെ മരണം തളര്‍ത്തിയപ്പോഴും ചിത്രയ്ക്കായി കരുത്തായി എപ്പോഴും അടുത്ത് നിന്നവരില്‍ ഒരാള്‍ രഞ്ജിനിയായിരുന്നു.

ജീവിതത്തില്‍ ഞാന്‍ ഏറ്റവും വില കല്‍പ്പിക്കുന്ന വ്യക്തികളുടെ കൂട്ടത്തിലാണ് ചിത്രചേച്ചി എന്നാണ് രഞ്ജിനി പറയാറുള്ളത്. ഒരു കുടുംബാംഗത്തെ പോലെയാണ് തങ്ങളെന്നും രഞ്ജിനി പറയുന്നു. തനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും അങ്ങനെയായിരിക്കുമെന്നും രഞ്ജിനി പറയുന്നുണ്ട്. അതേസമയം തന്നെ നല്ല പെണ്‍കുട്ടിയാക്കി മാറ്റാന്‍ ചിത്ര എപ്പോഴും ശ്രമിക്കുമായിരുന്നുവെന്നും രഞ്ജിനി പറയുന്നുണ്ട്. തങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുള്ള അന്തരത്തെക്കുറിച്ചും ഇവിടെ രഞ്ജിനി ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നെ ഒരു നല്ല പെണ്‍കുട്ടിയാക്കി മാറ്റാന്‍ ചേച്ചി എപ്പോഴും ശ്രമിക്കുമായിരുന്നു. കലിന്മേല്‍ കാലുകേറ്റി വച്ചിരുന്നാലോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാലോ ചേച്ചിയുടെ മുഖം മാറും. ഒന്നു പോ ചേച്ചി എന്ന് ഞാനപ്പോള്‍ ചിരിച്ചു കൊണ്ട് പറയുമെന്നാണ് രഞ്ജിനി പറയുന്നത്. ചിത്ര ചേച്ചിയെ താനൊരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും രഞ്ജിനി പറയുന്നു. എത്ര ക്ഷീണിച്ചാലും അത് പുറത്ത് കാണിക്കാത്ത ചിത്ര ആരോടും നോ പറയാറില്ലെന്നും രഞ്ജിനി പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞിരുന്നത് ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. താരത്തിനെതിരെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. മാത്രമല്ല, കടുത്ത സൈബര്‍ അറ്റാക്കുമാണ് ചിത്രയ്‌ക്കെതിരെ വന്നിരുന്നത്. ‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ട എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നാണ് ചിത്ര പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top