Malayalam
‘കള്ളക്കണ്ണന് ഇഷ്ടം’; പുതി ഡാന്‍സ് വീഡിയോയുമായി മഞ്ജു പത്രോസ്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
‘കള്ളക്കണ്ണന് ഇഷ്ടം’; പുതി ഡാന്‍സ് വീഡിയോയുമായി മഞ്ജു പത്രോസ്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറി താരമാണ് മഞ്ജു പത്രോസ് വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
എന്നാല്‍ ബിഗ് ബോസ് സീസണ് രണ്ടില്‍ എത്തിയതോടെയാണ് മഞ്ജു സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്തയാകുന്നത്. നിരവധി വിവാദങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് ആ സമയം ഉണ്ടായത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മഞ്ജു.
കള്ളക്കണ്ണന് ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വളരെ വേഗം തന്നെ വീഡിയോ വൈറലായി. ഒരുപാടുപേരാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്.
നോര്‍ത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന് തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളില്‍ ഇതിനകം കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്.
