Connect with us

ഞാന്‍ ഇനി മുതല്‍ ഇങ്ങനെയാണ്; പ്രിയങ്കയുടെ ശരീരത്തിലുണ്ടായ മാറ്റം ; ശരീര സങ്കല്പങ്ങളെപ്പറ്റി പ്രിയങ്ക ചോപ്ര!

Malayalam

ഞാന്‍ ഇനി മുതല്‍ ഇങ്ങനെയാണ്; പ്രിയങ്കയുടെ ശരീരത്തിലുണ്ടായ മാറ്റം ; ശരീര സങ്കല്പങ്ങളെപ്പറ്റി പ്രിയങ്ക ചോപ്ര!

ഞാന്‍ ഇനി മുതല്‍ ഇങ്ങനെയാണ്; പ്രിയങ്കയുടെ ശരീരത്തിലുണ്ടായ മാറ്റം ; ശരീര സങ്കല്പങ്ങളെപ്പറ്റി പ്രിയങ്ക ചോപ്ര!

ഒരിയ്ക്കൽ തന്റെ തൊലി നിറത്തിന്റെ പേരിൽ ബ്രൗണി എന്ന ഇരട്ടപ്പേര് കേട്ട് കരഞ്ഞ പ്രിയങ്ക ചോപ്ര , പിന്നീട് തമിഴകത്ത് അരങ്ങേറി ബോളിവുഡും ഹോളിവുഡും കീഴടക്കിയപ്പോഴും സൗന്ദര്യ സങ്കൽപ്പത്തിന് മാറ്റം വന്നിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗന്ദര്യ മത്സര വേദിയിൽ ഒന്നാമതെത്തിയ പ്രിയങ്ക അന്ന് സൗന്ദര്യ മത്സര വേദിയെ കുറിച്ച് പറഞ്ഞവാക്കുകളും ശ്രദ്ധേയമായിരുന്നു..

സൗന്ദര്യ മത്സര വേദികൾ സുന്ദരിയായിരിക്കുക എന്ന ആശയമല്ല പകരുന്നത് , മറിച്ച് ആത്മ വിശ്വാസത്തോടെയും അനുകമ്പയോടെയും ഇരിക്കുക എന്ന ആശയമാണ് പകരുന്നത്. ഇത്തരത്തിൽ നിലപാട് കൊണ്ടും അഭിനയം കൊണ്ടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മികച്ച റോളുകള്‍ക്ക് ശേഷം ഹോളിവുഡിലും ശക്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും ശരീര സങ്കല്‍പ്പങ്ങളെപ്പറ്റി പ്രിയങ്ക നടത്തിയ ചില പരാമര്‍ശങ്ങളാണ് ആരാധകര്‍ക്കിടയിലും പ്രചോദനമായിരിക്കുന്നത്. യാഹു ലൈഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പരാമർശങ്ങൾ . കാലങ്ങള്‍ കഴിയുന്തോറും തന്റെ ശരീരത്തിന് മാറ്റങ്ങള്‍ വരികയാണെന്നും അത് പൂര്‍ണ്ണ മനസ്സോടെ അംഗീകരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അതിൽ യാതൊരു വിഷമവും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു.

‘എന്നെ ഒരിക്കലും ഇതൊന്നും ബാധിക്കില്ലെന്ന് ഞാന്‍ കള്ളം പറയുന്നില്ല. പ്രായം കൂടുന്തോറും എന്റെ ശരീരത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. എനിക്ക് മാത്രമല്ല. എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണത്. ഇത് വളരെ നോര്‍മലായ കാര്യമാണെന്ന് കരുതി സ്വീകരിക്കാനുള്ള ഒരു മനസ്സാണ് വേണ്ടത്. ഞാന്‍ ഇനി മുതല്‍ ഇങ്ങനെയാണ് മറ്റുള്ളവര്‍ക്ക് മുന്നിലെത്തുന്നത് എന്ന ബോധ്യം സ്വയമുണ്ടാക്കണം. അല്ലാതെ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എന്റെ ശരീരം ഇങ്ങനെയായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല,’ പ്രിയങ്ക പറഞ്ഞു.

ഇത്തരം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്വയം ആത്മവിശ്വാസമുണ്ടാക്കിയെടുത്താല്‍ മാത്രം മതിയെന്നും പ്രിയങ്ക പറഞ്ഞു. ഓരോ ദിവസവും തന്നിലേല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്രമാത്രം പ്രാപ്തയാണ്, എന്താണ് എന്റെ ലക്ഷ്യം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടെ ലുക്ക്‌സിന് പ്രാധാന്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം ജീവിതത്തിലും വ്യത്യസ്തമായ വഴി സ്വീകരിച്ച നായികയാണ് പ്രിയങ്ക ചോപ്ര. വിഷയം മറ്റൊന്നുമല്ല, പ്രിയങ്കയുടെ വിവാഹമായിരുന്നു. ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹം പതിവില്ലാത്ത ചർച്ചകൾക്കും ഇടയാക്കി.. വ്യത്യസ്തത എന്ന് ചൂണ്ടിക്കാട്ടാൻ കഴിയുമോ എന്നറിയില്ല.. എങ്കിലും പ്രിയങ്കയുടെ വരൻ നിക്ക് ജൊനാസിന്റെ പ്രായമായിരുന്നു ചർച്ചകൾക്കാധാരമായിരുന്നത്.

പൊതുവെ വിവാഹം ചെയ്യുമ്പോൾ സ്ത്രീകൾക്ക് എത്ര പ്രായം കുറഞ്ഞാലും പുരുഷന് സ്ത്രീയേക്കാൾ പ്രായം ഉണ്ടായിരിക്കണം എന്ന സ്ഥിര സങ്കൽപ്പത്തെ തച്ചുടച്ചുകൊണ്ടാണ് പ്രിയങ്ക നിക്ക് ജൊനാസ് വിവാഹം നടന്നത്. 37 ആം വയസ്സിൽ 26 കാരനെ സ്വന്തമാക്കിയാൽ സൈബറിടത്തിൽ ചർച്ച വരാതിരിക്കില്ലല്ലോ…

ആ തീപ്പൊരി ചർച്ചയ്ക്കും പ്രിയങ്കയുടെ കൈയിൽ മറുപടിയുണ്ടായിരുന്നു . ഒരു സാധാരണ ദമ്പതികളെപ്പോലെ നിങ്ങള്‍ പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വലിയ സാഹസികതയല്ല ഇതൊന്നും.

അതുകൊണ്ട് തന്നെ ഈ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല’, എന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. പ്രിയങ്കയും നിക് ജൊനാസുമായുള്ള വിവാഹം 2017 നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ വെച്ചായിരുന്നു നടന്നത്.

about priyanka chopra

More in Malayalam

Trending

Recent

To Top