Malayalam
എം.വി.ആറും അച്ഛനും ഓര്‍മ്മയായി, ഇപ്പോള്‍ ഗൗരിയമ്മയും; തന്റെ അച്ഛനും ഗൗരിയമ്മയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നിഖില വിമല്‍
എം.വി.ആറും അച്ഛനും ഓര്‍മ്മയായി, ഇപ്പോള്‍ ഗൗരിയമ്മയും; തന്റെ അച്ഛനും ഗൗരിയമ്മയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നിഖില വിമല്‍
തന്റെ അച്ഛന് എം ആര് പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി നിഖില വിമല്‍. തന്റെ ഇന്സ്റ്റാഗ്രാമിലൂടെയണ് നടി ഇതേ കുറിച്ച് പറഞ്ഞത്.
നിഖിലയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
ഇടതുപക്ഷനേതാക്കളില്‍ എം.വി രാഘവനുമായും കെആര്‍ ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എന്റെ അച്ഛന് എം. ആര്. പവിത്രന്. ആദ്യം എം.വി. ആറും പിന്നീട് കെ. ആര്. ഗൗരിയമ്മയും സി.പി.ഐ.(എം)ല്‍ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛന് സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതും.
സ്വന്തം പാര്‍ട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛന് തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛന്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേര്‍ച്ച എംവി.
രാഘവനായതിനാല്‍ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാന്‍ അച്ഛനോട് ചോദിച്ചു. ”അവര്‍ വല്ലാതെ നീതി അര്ഹിക്കുന്നുഎന്നായിരുന്നു അതിന് അച്ഛന്റെ മറുപടി. എം.വി.ആറും അച്ഛനും ഓര്‍മ്മയായി; ഇപ്പോള്‍ ഗൗരിയമ്മയും എന്നായിരുന്നു നിഖിലയുടെ വാക്കുകള്‍.
രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 101 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്.
ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ.
സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു.
എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
