Connect with us

എന്ത് അടിസ്ഥാനത്തിന്റേ പേരിലാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്; ലീക്കഡ് ഓഡിയോയ്ക്ക് പിന്നാലെ നിയമ നടപടിയ്‌ക്കൊരുങ്ങി അമൃത

Malayalam

എന്ത് അടിസ്ഥാനത്തിന്റേ പേരിലാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്; ലീക്കഡ് ഓഡിയോയ്ക്ക് പിന്നാലെ നിയമ നടപടിയ്‌ക്കൊരുങ്ങി അമൃത

എന്ത് അടിസ്ഥാനത്തിന്റേ പേരിലാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്; ലീക്കഡ് ഓഡിയോയ്ക്ക് പിന്നാലെ നിയമ നടപടിയ്‌ക്കൊരുങ്ങി അമൃത

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹ മോചനവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. ഇടയ്ക്കിടെ ഇരുവരും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാദവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 
ബാലയും അമൃതയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

യൂട്യൂബിലൂടേയും മറ്റും ഫോണ്‍ സംഭാഷണം പ്രചരിക്കുകയാണ്. എങ്ങനെയാണ് ഇത് പുറത്ത് വന്നതെന്ന് വ്യക്തമല്ല. പ്രചരിക്കുന്ന ഓഡിയോയില്‍ ബാല തന്റെ മകളെ കാണണമെന്നാണ് അമൃതയോട് ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇപ്പോഴിതാ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് അമൃത. ആരോഗ്യവതിയായിരിക്കുന്ന തന്റെ മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്ന വ്യാജ വാര്‍തത് പ്രചരിപ്പിച്ചതിനാണ് യൂട്യൂബ് ചാനലിനെതിരെ അമൃത രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ വന്നിട്ടും ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

എന്നാല്‍ ഇപ്പോള്‍ ഈ ഒരു സാഹചര്യത്തില്‍ അമ്മ എന്ന നിലയില്‍, ആ കുഞ്ഞിന്റെ മാനസികാവസ്ഥ പോലും പരിഗണിക്കാതെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ അതിയായ ഖേദം ഉണ്ട്. എന്ത് അടിസ്ഥാനത്തിലാണ് എന്റെ മകള്‍ക്ക് കോവിഡ് ആണെന്ന് ഇവര്‍ എഴുതി വെച്ചിരിക്കുന്നത് എന്നും അമൃത ചോദിക്കുന്നു. 

തനിക്ക് കോവിഡ് പോസ്റ്റീവ് ആയതിനാല്‍ കുറച്ച് നാളുകളായി മകളുടെ അടുത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു. അതിന്റെ ടെസ്റ്റ് റിസള്‍ട്ടിനായി കാത്തിരുന്നപ്പോഴാണ് തനിക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും കോള്‍ എത്തിയത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള കോലില്‍ നിന്നും ചെറിയൊരു ഭാഗം മാത്രമാണ് കട്ട് ചെയ്ത് ലീക്കഡ് ഓഡിയോ എന്ന രീതിയില്‍ പ്രചരിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് അമൃത പറയുന്നത്.

മാത്രമല്ല, തുടര്‍ന്ന് സംഭവിച്ചത് എന്താണെന്നും അമൃത പറയുന്നുണ്ട്. ബാലയുടെ കോള്‍ വന്നതിന് പിന്നാലെ തന്നെ താന്‍ അമ്മയെ വിളിക്കുകയും തുടര്‍ന്ന് അമ്മ ബാലയെ തിരിച്ചു വിളിച്ചിരുന്നുവെന്നും എന്നാല്‍ ബാല ഫോണ്‍ എടുത്തിരുന്നില്ലെന്നും അമൃത പറയുന്നു.

ബാല വിളിച്ചിരുന്ന സമയത്ത് മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് മകളേയും കൊണ്ട് ബാലയുടെ വീഡിയോ കോളിനായി കാത്തിരുന്നുവെന്നും എന്നാല്‍ അത് സംഭവിച്ചില്ലെന്നും അമൃത പറയുന്നു. കാത്തിരിക്കുന്നതിനെ കുറിച്ചും മറ്റും ബാലയ്ക്ക് അയച്ച സന്ദേശങ്ങളും ഓഡിയോയും പുറത്ത് വിടുകയും ചെയ്തിട്ടുണ്ട് അമൃത.

ഇതോടെ നിരവധി പേരാണ് അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്നുമാണ് എല്ലാവരുടെയും ആവശ്യം. 

കഴിഞ്ഞ ദിവസമാണ് അമൃത ബാലയെ മകളെ കാണിക്കുന്നില്ല, ഓഡിയോ ലീക്കഡ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ വീഡിയോ പുറത്ത് വന്നത്. ‘ഞാന്‍ നിന്റെ അമ്മയെ വിളിച്ചിരുന്നു. പക്ഷെ കോള്‍ എടുത്തില്ലെന്നാണ് ബാല പറയുന്നത്. ഇതിന് മറുപടിയായി അവര്‍ എന്തെങ്കിലും തിരക്കായിരിക്കും എന്ന് അമൃത പറയുന്നു. ഇതോടെ എനിക്കെന്റെ മകളെ കാണണം എന്ന് ബാല വാശി പിടിക്കുന്നു. അങ്ങനെ പറയാന്‍ പറ്റില്ല.

വിളിച്ചിട്ട് ഇപ്പോള്‍ കാണിക്കണം എന്നു പറഞ്ഞാല്‍ എനിക്ക് കാണിക്കാന്‍ പറ്റില്ലല്ലോ എന്ന് അമൃത ബാലയ്ക്ക് മറുപടി നല്‍കുന്നുണ്ട്. തുടര്‍ന്ന് ബാല കൂടുതല്‍ രോഷത്തോടെ സംസാരിക്കുന്നതും കേള്‍ക്കാം.

നീ ഇപ്പോള്‍ ആരുടെ കൂടെയാണെന്ന് ഞാന്‍ ചോദിക്കുന്നില്ലല്ലോ. എന്റെ മകള്‍ എവിടെ എന്നല്ലേ ചോദിക്കുന്നത്. എനിക്കന്റെ മകളെ കാണണം. എന്തുകൊണ്ട് എന്റെ മകളെ കാണിക്കുന്നില്ല. എന്നാണ് ബാല ചോദിക്കുന്നത്. ഇതിനിടെ അമൃത സംസാരിക്കുന്നുണ്ടെങ്കിലും അത് ബാലയുടെ സംസാരത്തില്‍ തടസ്സപ്പെടുകയാണ്. ഇതോടെ നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് ഒന്നെങ്കില്‍ നിങ്ങള്‍ സംസാരിക്കുക അല്ലെങ്കില്‍ കേള്‍ക്കുക എന്ന് അമൃത പറയുന്നു.

നീ നിന്റെ അമ്മയുടെ നമ്പര്‍ അയക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ എന്റെ പക്കലുണ്ടായിരുന്നു. ഞാന്‍ വിളിച്ചു പക്ഷെ എടുത്തില്ല. എന്നെ അവഗണിക്കുകയാണ്. എനിക്കെന്റെ മകളെ കാണണം. എനിക്കെന്റ മകളെ വീഡിയോ കോളില്‍ കാണാന്‍ സാധിക്കുമോ? എന്ന് ബാല അമൃതയോട് ചോദിക്കുന്നു.

എനിക്കെന്റെ മകളെ കാണാന്‍ സാധിക്കുമോ എന്നാണ് ചോദ്യം. സാധിക്കുമോ ഇല്ലയോ? എന്ന് നടന്‍ ആവര്‍ത്തിക്കുന്നു. ഇതിന് സാധിക്കില്ലെന്നായിരുന്നു അമൃത നല്‍കിയ മറുപടി. ഓക്കെ സൂപ്പര്‍ എന്നു പറഞ്ഞ ശേഷം ബാല ഫോണ്‍ കട്ട് ചെയ്തു പോവുകയായിരുന്നു. ഇതായിരുന്നു വലിയ തോതില്‍ പ്രചരിച്ച ഓഡിയോയില്‍ പറയുന്നത്. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top