ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം; കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളുവെന്ന് നിര്‍മാതാവ്

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യമെന്ന് നിര്‍മാതാവും, ഫിലിം ചേംബര്‍ ഭാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത് കോണ്‍ഗ്രസില്‍ അടിമുടി തലമുറമാറ്റം വരണം എന്നുള്ളതുകൊണ്ടാണെന്നും അനില്‍ പറയുന്നു.
ഞാന്‍ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സില്‍ ഒരു അടിമുടി തലമുറമാറ്റാം അനിവാര്യമായതുകൊണ്ടാണ്. അപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തും, ജില്ലാ നേതൃത്വത്തിലും എല്ലാം മാറ്റം വരണം.
ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം. ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം. പിന്നെ 2024-ല്‍ പാര്‍ലമെന്റ് ഇലക്ഷന്, തുടര്‍ന്ന് ലോക്കല്‍ ബോഡി ഇലക്ഷന് പിന്നെ അസംബ്ലി തിരഞ്ഞെടുപ്പ്, 3 വര്‍ഷത്തില്‍ 3 സുപ്രധാന തിരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും.
ഷാഫിയും, ബല്‍റാമും, സി.ആര്. മഹേഷും, ജ്യോതികുമാറും, ശബരിനാഥനും, ജെ.എസ്. അഖിലും എല്ലാം ഇനി പാര്‍ട്ടിയെ നയിക്കട്ടെ,(എനിക്ക് അറിയാവുന്ന കുറച്ചു പേരുകള്‍ ) ഭാവിയിലേക്ക് നോക്കാന്‍ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക, നിങളുടെ സേവനങ്ങള്‍ക്ക് നന്ദി ! കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....