സുശാന്ത് സിങ് രജ്പുത്തിന്റെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു
Published on
നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. ഹിന്ദി, മറാത്ത സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഭിലാഷ.
സുശാന്ത് സിങ് രജ്പുത്ത് നായകനായ ചിഛോരെയില്‍ പ്രധാന വേഷം ചെയ്തിരുന്നു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോവിഡ് അതി രൂക്ഷമായതിനെ തുടര്‍ന്ന് താരം ചികിത്സയിലായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ബനാറിസല് പോയി തിരിച്ചെത്തിയ ശേഷമാണ് അഭിലാഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സഹപ്രവര്‍ത്തകനായ സഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു.
ബദരിനാഥ് കി ദുല്‍ഹനിയ, ഗുഡ് ന്യൂസ്, മലാല്‍, പിപ്സി, പ്രവാസ്, അറേഞ്ച് മാര്യേജ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
Continue Reading
You may also like...
