Malayalam
‘ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത്, എന്നിട്ട് ഞാന്‍ ശരിക്കും എന്തായി’ , സോഷ്യല്‍ മീഡിയയില്‍ വൈറലായി അശ്വതിയുടെ ചിത്രങ്ങള്‍
‘ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത്, എന്നിട്ട് ഞാന്‍ ശരിക്കും എന്തായി’ , സോഷ്യല്‍ മീഡിയയില്‍ വൈറലായി അശ്വതിയുടെ ചിത്രങ്ങള്‍
നടിയായും അവതാരകയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ അശ്വതി പങ്കുവെച്ച ചിത്രങ്ങലാണ് വൈറലായിരിക്കുന്നത്. ഇതിനൊപ്പം ഒരു കുറിപ്പും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
‘ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത്, എന്നിട്ട് ഞാന്‍ ശരിക്കും എന്തായി’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. എന്താകാനാണ് ആഗ്രഹിച്ചതെന്ന കുറിപ്പിനൊപ്പമുള്ള ചിത്രം പുസ്തകവും വായിച്ചിരിക്കുന്ന അശ്വതിയെ ആണ് കാണുക.
എന്നാല്‍ ഇപ്പോള്‍ എന്തായി എന്ന ക്യാപ്ഷനോടെയുള്ളത് വീട്ടിലെ അടുക്കളയില്‍ പാത്രം കഴുകുന്ന താരമാണ്. നിരവധി ആരാധകരാണ് മനോഹരമായ കമന്റുകളോടെ ചിത്രങ്ങള്‍ വൈറലാക്കിയിരിക്കുന്നത്.
മെയ് ദിനമായതിനാല്‍ അദ്ധ്വാനിക്കുന്ന തൊഴിലാളിയുടെ ചിത്രം പങ്കുവച്ചതാണോയെന്നും, പാത്രം മെഷീന് കഴുകുമോ അതോ സെല്‍ഫി എടുത്തതിന് ശേഷം അശ്വതി തന്നെ കഴുകുമോ, എന്നെല്ലാമാണ് ആളുകള്‍ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
കെട്ടിയോന്റെ പാത്രങ്ങള്‍ മൂപ്പരോട് കഴുകാന്‍ പറയണം എന്ന കമന്റിന് അശ്വതി പ്രതികരിച്ചിരിക്കുന്നത്, ആള് നാട്ടിലില്ല എന്നാണ്. ിപ്പോള്‍ ചക്കപ്പഴം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അശ്വതി.
