Connect with us

മക്കള്‍ ഇപ്പോഴും അങ്കിള്‍ എന്നാണ് വിളിക്കുന്നത്, യമുന മൂന്നാമതും ഗര്‍ഭിണി? !, വിശേഷങ്ങള്‍ പങ്കുവെച്ച് യമുനയും ദേവനും

Malayalam

മക്കള്‍ ഇപ്പോഴും അങ്കിള്‍ എന്നാണ് വിളിക്കുന്നത്, യമുന മൂന്നാമതും ഗര്‍ഭിണി? !, വിശേഷങ്ങള്‍ പങ്കുവെച്ച് യമുനയും ദേവനും

മക്കള്‍ ഇപ്പോഴും അങ്കിള്‍ എന്നാണ് വിളിക്കുന്നത്, യമുന മൂന്നാമതും ഗര്‍ഭിണി? !, വിശേഷങ്ങള്‍ പങ്കുവെച്ച് യമുനയും ദേവനും

നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരം രണ്ടാമതും വിവാഹിതയാരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞിരുന്നു. ഇതിനിടടെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തതോടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് അതിലൂടെയാണ്.

ഇപ്പോഴിതാ ആരാധകരുടെ പല സംശയങ്ങള്‍ക്കുള്ള മറുപടിയുമായിട്ടാണ് താരദമ്പതിമാര്‍ എത്തിയിരിക്കുന്നത്. ഇനിയൊരു സാഹചര്യത്തില്‍ രണ്ട് പേരും ഒറ്റപ്പെട്ടാല്‍ രണ്ട് പേരും വിവാഹം കഴിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞങ്ങള്‍ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തല്‍കാലം അത് മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് തീരുമാനം.

ഞങ്ങള്‍ രണ്ട് പേരിലൊരാള്‍ക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണെന്നും ദേവന്‍ പറയുന്നു. അടുത്ത ചോദ്യം യമുനയുടെ മക്കള്‍ എന്തുകൊണ്ടാണ് അങ്കിള്‍ എന്ന് വിളിക്കുന്നത്. ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാല്‍ എന്താ കുഴപ്പമെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഈ ചോദ്യം കമന്റായി കാണുന്നത് വരെ ഇതേ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.

കുറേ കാലം യുഎസില്‍ ആയിരുന്നത് കൊണ്ട് ദേവന്‍ എന്ന പേര് വിളിച്ചാല്‍ പോലും എനിക്ക് കുഴപ്പമില്ല. ഇതാ നിന്റെ അച്ഛന്‍, അല്ലേല്‍ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നത്. ഇതിനിടയില്‍ ദമ്പതിമാര്‍ തമ്മില്‍ വഴക്കാവും.

ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് കുട്ടികളാണ്. ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തില്‍ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. നിങ്ങളെന്നെ ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാന്‍ ആഗ്രമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ വിളിക്കും. അതിലവര്‍ക്ക് യാതൊരു മടിയുമില്ല.

പക്ഷേ നാച്ചുറലായി അവരുടെ മനസില്‍ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്. ഞാനങ്ങനെ കേട്ട് പോയി. ഇപ്പോള്‍ അത് മാറ്റിയാല്‍ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തില്‍ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും.

അല്ലാതെ ആ സ്ഥാനത്ത് കേറി നില്‍ക്കേണ്ട കാര്യമില്ലെന്ന് ദേവന്‍ പറയുന്നു. അതുപോലെ ദേവന്റെ മകള്‍ സിയോണയുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് യമുനയും പറയുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത സാഹചര്യത്തിലാണെങ്കില്‍ കുഴപ്പമില്ല.

പിന്നെ ഏറ്റവും കൂടുതല്‍ പേരും ചോദിച്ചത് യമുന ഗര്‍ഭിണിയാണോ എന്നാണ്. ഞങ്ങളുടെ മൂന്ന് മക്കളും പലവിധ കഴിവുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ്. അങ്ങനെ നല്ല സൗന്ദര്യമുള്ള കഴിവുള്ള അറിവുള്ള മൂന്ന് പെണ്‍കുട്ടികളാണ് ഞങ്ങള്‍ക്കുള്ളത്.

ഇനിയൊരു അംഗത്തിന് ബാല്യമുണ്ടാവണ്ട എന്ന ശ്രമത്തിലാണ്. പിന്നെ ഈ റേഷനരിയും ബീഫുമൊക്കെ കഴിച്ചിട്ട് യമുനയ്ക്ക് ലേശം വയറുണ്ടെന്നുള്ളത് സത്യമാണ്. ആ പ്രശ്നം എനിക്കും ഉണ്ട്. അത് കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് യമനുനയും ദേവനും സന്തോഷത്തോടെ പറയുന്നു.

ആറ് മാസങ്ങള്‍ക്ക് മുന്‍പേ ഈ ആലോചനയെ കുറിച്ച് സംസാരിച്ചിരുന്നു. എങ്കിലും ഉടന്‍ മറ്റൊരു വിവാഹത്തിന് എനിക്ക് താല്‍പര്യമില്ലായിരുന്നു. കൊറോണയുടെ പ്രശ്നങ്ങള്‍ വന്നപ്പോള്‍ സുഹൃത്തുക്കള്‍ വീണ്ടും നിര്‍ബന്ധിച്ചു.രണ്ട് പെണ്‍കുട്ടികളാണ് വളര്‍ന്ന് വരുന്നത്.

ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ ശരിയാവില്ലെന്ന് പ്രിയപ്പെട്ടവര്‍ കര്‍ശനമായി തന്നെ പറഞ്ഞു. ഒറ്റയ്ക്ക് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തി എടുക്കുമ്പോള്‍ പലരെയും പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും ആശ്രയിക്കേണ്ടി വരും. എല്ലാ കാലവും അത് പറ്റില്ലല്ലോ. അങ്ങനെയാണ് ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയത്.

ഞങ്ങള്‍ തമ്മില്‍ ആദ്യം സംസാരിച്ചതിന് ശേഷം എന്റെ മക്കളോട് സംസാരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവര്‍ കംഫര്‍ട്ട് ആയി. ഒക്കെ, അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തത്. എന്റെ മൂത്തമകള്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്.

വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളാണ് അവള്‍. ധാരളം വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യും. ഞങ്ങളുടെ ജീവിതത്തില്‍ എന്ത് തീരുമാനത്തിനും അവളുടെ അഭിപ്രായം കൂടി ഞാന്‍ ഗൗരവ്വമായി പരിഗണിക്കാറുണ്ട്. എന്നെ പല കാര്യങ്ങളിലും ഉപദേശിക്കുന്നതും അവളാണ്. ഈ വിവാഹക്കാര്യം വന്നപ്പോള്‍ ‘അമ്മ ഒറ്റയ്ക്കാവരുത്’ എന്നാണ് മക്കള്‍ രണ്ട് പേരും പറഞ്ഞത് എന്നും യമുന മുമ്പ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top