മലയാളികളുടെ സുപരിചിതയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യക്ഷ്മി. തന്റെ നിലപാടുകള്‍ എവിടെയും തുറന്നു പറയാറുള്ള താരം ബിഗ്ബോസ് മൂന്നാം സീസണിലെയും മത്സരാര്‍ത്ഥിയുമായിരുന്നു.
ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള വേറിട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി പ്രവീണ. ഒരു അഭിമുഖത്തിലാണ് പ്രവീണ ഇതേ കുറിച്ച് പറഞ്ഞത്.
‘ഞങ്ങള്‍ ഒന്നിച്ച് ഫെഫ്കയുടെ യോഗത്തിന് പോയ അനുഭവം മറക്കാന്‍ കഴിയില്ല. ഒരുമിച്ച് ഒരു കാറില്‍ ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞുള്ള ഒരു യാത്ര. എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി പറയുന്ന ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അങ്ങനെയുള്ളവര്‍ക്കാണല്ലോ ‘അഹങ്കാരി’ എന്ന പേര് വരുന്നത്.
പിന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെ മറ്റൊരു രസകരമായ കാര്യം പറഞ്ഞാല്‍ കാര്‍ കൊണ്ട് ആക്സിഡന്റ് ആക്കുന്നത് ചേച്ചിക്ക് സ്ഥിരം ഒരു പരിപാടിയാണ്. നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് വയ്പ്. പക്ഷേ കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്.
ഒരിക്കല്‍ എറണാകുളത്ത് നിന്ന് വരുമ്പോള്‍ കെ.എസ്.ആര്.ടി.സി ബസില്‍ കാര്‍ കൊണ്ട് ഉരച്ച ശേഷം അവിടെ നിന്ന് എന്നെ വിളിക്കുന്നു. ‘അടുത്ത കാറും ഇടിച്ചു കേട്ടോ എന്നൊക്കെ’ ചിരിച്ചു കൊണ്ട് പറയുന്നു. അതാണ് ഭാഗ്യലക്ഷ്മി ചേച്ചി.
എന്റെ മറ്റൊരു വലിയ ആഗ്രഹം ഞാന്‍ ചെയ്യുന്ന ശക്തമായ ഒരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണം എന്നുണ്ട്. ഒരു നടിയന്ന നിലയില്‍ എന്റെ വലിയ ആഗ്രഹമാണത്’ അതെന്നും പ്രവീണ പറയുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...