Connect with us

ബിഗ് ബോസ് ടൈറ്റിൽ വിന്നർ നോബി ചേട്ടൻ? ഇത് റംസാനുള്ള പണി!

Malayalam

ബിഗ് ബോസ് ടൈറ്റിൽ വിന്നർ നോബി ചേട്ടൻ? ഇത് റംസാനുള്ള പണി!

ബിഗ് ബോസ് ടൈറ്റിൽ വിന്നർ നോബി ചേട്ടൻ? ഇത് റംസാനുള്ള പണി!

ബിഗ് ബോസ് ഷോ മലയാളത്തിൽ തുടങ്ങി ഇപ്പോൾ മൂന്നാമത്തെ സീസൺ ആയില്ലേ..? ആദ്യത്തതായിരുന്നെങ്കിൽ പറയാമായിരുന്നു.. എന്നാൽ ആദ്യ സീസണും രണ്ടാമത്തെ സീസണും ഇതിലും ഒരുപാട് മികച്ചതാണ്. വഴക്കാണെങ്കിലും കാലിയാണെങ്കിലും ഇനി മുളക് പൊടി വാരി എറിയലാണെങ്കിലും എല്ലാവരും കട്ടക്ക് നിന്നോളും. ഇനി തമിഴിലാണെങ്കിൽ പാത്രമെടുത്തെറിയലും വടിയെടുത്തടിക്കലും വരെ സാധാരണം.. ഹിന്ദിയിലാണെകിൽ ഇപ്പോൾ പതിനാല് സീസണുകൾ കഴിഞ്ഞു, ഇന്നും ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ്.

തിരിച്ച് വീണ്ടും മലയാളത്തിലേക്ക് വരാം .. ഒരു ടൂർ പാക്കേജ് കിട്ടി സുഖവാസത്തിന് വന്നിരിക്കുന്ന നന്മ മരങ്ങളെപ്പോലെയാണ് ഇവിടെത്തെ അതായത് ഈ സീസണിലെ മത്സരാർത്ഥികൾ. അതിൽ ആദ്യം മുതൽ പ്രത്യേകിച്ച് കണ്ടന്റ് ഇല്ലാതെ പിടിച്ചു നിന്നു എന്ന് പറഞ്ഞിരുന്നത് നോബിയും സന്ധ്യയുമാണ്. എന്നാൽ.. സന്ധ്യക്ക് ലാലേട്ടൻ വന്ന ഒരു വീക്കിൽ ഒരു കസേര ടാസ്ക് കൊടുത്തപ്പോൾ ഷോക്കടിച്ചപോലെ സന്ധ്യ അങ്ങ് ഉണർന്നു.

ആ ഊർജം ചോരാതെ നോക്കാൻ അന്ന് പൊളി ഫിറോസും ഉണ്ടായിരുന്നു. അന്നും നമ്മളെല്ലാം നോബി സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് സ്ഥിരം പറയുമായിരുന്നല്ലോ.. ഒരിക്കൽ പോലും അത് നോബി മാറ്റിപ്പാറയിച്ചിട്ടുമില്ല. എന്നാൽ, സന്ധ്യ എലിമിനേറ്റ് ആയി നോബി ഇപ്പോഴും സേഫ് ആയിട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ഇത് ആരുടെ സ്ട്രാറ്റജി ആണ്… നോബി പ്ലാൻഡ് ആണോ? റംസാന്റെ മറവിൽ മനഃപൂർവം നിന്നുള്ള കളിയല്ലേ നോബി കളിക്കുന്നത്. നോബിയെ സംബന്ധിച്ചിടത്തോളം നല്ല ഫാൻ ബേസാണ് പുറത്തുള്ളത്. അത് ബിഗ് ബോസ് ഷോ എന്നർത്ഥത്തിലല്ല . പകരം നല്ലൊരു കലാകാരനായി പേര് കേട്ട വ്യക്തിതന്നെയാണ് നോബി. കലാകാരൻ മാത്രമല്ല നല്ല മനുഷ്യമനുമാണ്.. അപ്പോൾ ധൈര്യമായിട്ട് ഇമേജ് നോക്കാതെ മടി പിടിക്കാതെ നോബിക്ക് കളിക്കാവുന്നതേയുള്ളു.

പിന്നെ ഇവിടെ മറ്റൊരു കാര്യം റംസാൻ ആണ് . റംസാൻ മിക്കവാറും പണി വാങ്ങും.. ഒന്നാമത് ബൈ ഡിഫാൾട്ട് റംസാൻ എലിമിനേഷനിൽ വരും. പിന്നെ നോബിയെ കൂടി നോക്കണ്ട അവസ്ഥയാണെങ്കിൽ റംസാന് ഇനി രക്ഷയുണ്ടാകില്ല. ഇന്നലത്തെ എപ്പിസോഡിൽ മണിക്കുട്ടനല്ലാതെ ആരും നോബിയെ നോമിനേറ്റ് ചെയ്തില്ല എന്നുള്ളതാണ് രസം.. രമ്യയ്ക്ക് നോബിയെ നോമിനേറ്റ് ചെയ്യാമായിരുന്നു. അതുമുണ്ടായില്ല.. ഒന്ന് പിന്നോട്ട് നോക്കിയാൽ കഴിഞ്ഞ ടാസ്കിൽ നോബിക്ക് കാൽ വയ്യ എന്നൊക്കെ എക്സ്ക്കൂസ് ഇട്ടു. ഇനി അങ്ങനെ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാവരും നോബിക്ക് നാണയം കൊടുക്കാൻ വൈറ്റിനിങ് ആയിരുന്നു.

അന്നൊരിക്കൽ മജ്‌സിയ നോബി ചീത്ത വിളിച്ചത് കേട്ടു എന്ന് തന്റെടത്തോടെ മോഹൻലാലിനോട് പറഞ്ഞിരുന്നു അന്ന് ആ കാര്യം എല്ലാവരോടും ഏറ്റുപറഞ്ഞ് ന്യായീകരിച്ച് നോബി രക്ഷപെടുകയും ചെയ്തു. മജ്‌സിയ കുടുങ്ങുകയും ചെയ്തു.. പക്ഷെ പിന്നെ അങ്ങനെ ഇങ്ങനെ ഒന്നും നോബിയെ ആരുയമൊന്നും പറഞ്ഞിട്ടില്ല.. ഈ പോക്ക് പോകുയവനെങ്കിൽ മണിക്കുട്ടനെന്നല്ല ആരും വേറെ നോക്കേണ്ട ഫ്ലാറ്റ് നോബി ചേട്ടന് തന്നെയാകും.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top