കെ.വി. ആനന്ദിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന് വിനീത്. സിനിമാലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു.
പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഹൃദയഭേദകം. ഓരോ വര്‍ക്കുകളിലും മാജിക് സൃഷ്ടിച്ച വലിയ സംവിധായകനും ഛായാഗ്രാഹകനുമാണ് അദ്ദേഹം.
കാതല്‍ ദേശം എന്ന ചിത്രത്തിലൂടെ ആ ഫ്രെയ്മില് ഉള്‍പ്പെടാന്‍ എനിക്കും ഭാഗ്യം ലഭിച്ചു. സുവര്‍ണസ്മരണകള്‍ എന്നും നിലനില്ക്കും. സിനിമാലോകത്തിന് ഇത് തീരാനഷ്ടം.’എന്നും വിനീത് കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തേന്മാവിന് കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു കെ.വി ആനന്ദ.
മാത്രമല്ല, അയന്, കാപ്പാന്, മാട്രാന് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.തേന്മാവിന് കൊമ്പത്ത്- ലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും ആനന്ദ് നേടി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...