ഫഹദ് ഫാസിലായിരുന്നു പാച്ചുവിലെ എന്റെ മെയ്ന്‍ അട്രാക്ഷന്‍; അതിന് ശേഷമാണ് സിനിമയുടെ കഥ കേള്‍ക്കുന്നത് ; വിനീത്
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് വിനീത്. മികച്ചൊരു നർത്തകൻ കൂടിയായ അദ്ദേഹം ഒട്ടേറെ സിനിമകളിൽ കോറിയോഗ്രഫിയും നിർവ്വഹിച്ചിട്ടുണ്ട്. ഡബ്ബിങ്ങിലും സജീവമാണ് അദ്ദേഹം.
അഖില്‍ സത്യന്‍ ചിത്രമായ പാച്ചുവും അത്ഭുതവിളക്കിലൂടെയായി ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിനീത്. അഭിനയവും ഡബ്ബിംഗും നൃത്തവുമൊക്കെയായി സജീവമാണ് അദ്ദേഹം. ഡാന്‍സറായിരുന്നതിനാല്‍ കുട്ടിക്കാലത്ത് തന്നെ സിനിമ എന്നെ ആകര്‍ഷിച്ചിരുന്നു. അഭിനേതാവകണം എന്ന മോഹം മനസില്‍ വരുന്നത് അങ്ങനെയാണ്. പത്മിനിയമ്മയാണ് എന്നെ സിനിമയിലേക്ക് വിടുന്നത്.
ഭക്തധ്രുവ മാര്‍ക്കണ്ഡേയ എന്ന തെലുങ്ക് സിനിമയിലേക്കായിരുന്നു അത്. അത്രയും ദിവസം ക്ലാസ് മിസ്സാക്കാന്‍ പറ്റില്ലാത്തതിനാല്‍ എനിക്ക് തിരിച്ച് വരേണ്ടി വന്നു. ശോഭനയും രോഹിണിയുമെല്ലാം അതിലുണ്ടായിരുന്നു. പപ്പിയമ്മയുടെ സഹോദരന്റെ മകളായിരുന്നു ശോഭന. ശോഭനയ്ക്കൊപ്പമായാണ് ഞാന്‍ പോയത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഫഹദ് ഫാസിലായിരുന്നു പാച്ചുവിലെ എന്റെ മെയ്ന്‍ അട്രാക്ഷന്‍. ഞാന്‍ ഭയങ്കരമായി ഇഷ്ടപ്പെടുന്നയാളാണ് ഫഹദ്. ഫഹദിന്റെ അഭിനയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇങ്ങനെയുള്ളവരുടെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന അവസരം എനിക്ക് പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത് എനിക്കൊരു ലേണിംഗ് എക്‌സ്പീരിയന്‍സായിരുന്നു. അതിന് ശേഷമാണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. ചിരിയിലും സംസാരത്തിലുമെല്ലാം അഖില്‍ അച്ഛനെപ്പോലെ തന്നെയാണ്.
എന്നെ മോള്‍ഡ് ചെയ്‌തെടുത്തത് ഫാസിലാണ്. മാനത്തെ വെള്ളിത്തേരില്‍ അദ്ദേഹം കാണിച്ച് തന്നത് ഞാന്‍ ചെയ്യുകയായിരുന്നു. പാച്ചിക്ക കാണിച്ച് തന്നത് തന്നെയാണ് വിനീത് ചെയ്തതെന്ന് ശോഭന എന്നോട് പറഞ്ഞിരുന്നു. ഓരോ ക്യാരക്ടറും എങ്ങനെയാണെന്ന് അദ്ദേഹം അഭിനയിച്ച് കാണിച്ച് തരും. ഇതൊന്ന് കാണൂ എന്ന് പറഞ്ഞ് അദ്ദേഹം കാണിച്ച് തരും. അതൊക്കെ ഒരു അനുഭവമാണ്. അതേ ജീനിയസ് എലമെന്റാണ് ഫഹദില്‍ കാണുന്നത്. പാച്ചിക്കയുടെ കൂടെ വര്‍ക്ക് ചെയ്തവര്‍ക്ക് മനസിലാവും. ഗുരുക്കന്‍മാര്‍ പറഞ്ഞ് തന്നത് സമയം വരുമ്പോള്‍ നമ്മുടെ മനസിലേക്ക് വരും. ഡാന്‍സില്‍ മാത്രമല്ല സിനിമയില്‍ അഭിനയിക്കുമ്പോഴും അത് ഗുണകരമാണ്.
