Connect with us

അഭിനയം നിര്‍ത്താന്‍ തീരുമാനം എടുത്തിരുന്നു; അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായി എന്ന് ബാബുരാജ്

Malayalam

അഭിനയം നിര്‍ത്താന്‍ തീരുമാനം എടുത്തിരുന്നു; അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായി എന്ന് ബാബുരാജ്

അഭിനയം നിര്‍ത്താന്‍ തീരുമാനം എടുത്തിരുന്നു; അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായി എന്ന് ബാബുരാജ്

വില്ലനായും സഹനടനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ബാബുരാജ്. ഇപ്പോഴിതാ ഒരു സമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണെന്നും പക്ഷേ അന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകള്‍ ആണ് തനിക്ക് വലിയ പ്രചോദനമായതെന്നും ബാബുരാജ് പറയുന്നു. ഒരു ടോക് ഷോയില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇതേകുറിച്ച് പറഞ്ഞത്.

”ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു.

‘മിസ്റ്റര്‍ മരുമകന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപ് ചെയ്യാമെന്നും പറഞ്ഞു . അവിടെ വച്ച് ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു വേഷം തന്നൂടെ’ എന്ന് ഇതില്‍ താങ്കള്‍ക്ക് പറ്റിയ വില്ലന്‍ വേഷം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.

‘വില്ലന്‍ വേഷമൊക്കെ നിങ്ങള്‍ക്ക് എഴുതി ഉണ്ടാക്കിക്കൂടെ എന്നാല്‍ മാത്രമല്ലേ നമുക്കും കൂടുതല്‍ അവസരം കിട്ടുള്ളൂവെന്ന്’. ‘മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊന്‍തൂവല്‍ നല്‍കാതെ പോകില്ല’ എന്നായിരുന്നു അന്ന് ഉദയന്‍ പറഞ്ഞത്. പിന്നീട് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending