Malayalam
ശരീരം പ്രദര്‍ശിപ്പിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു, ശരിക്കും സീന്‍ കേട്ട് ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി നടി സംഗീത
ശരീരം പ്രദര്‍ശിപ്പിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു, ശരിക്കും സീന്‍ കേട്ട് ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി നടി സംഗീത
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് സംഗീത. പിതാമഹന്‍, ഉയിര്‍ എന്നിങ്ങനെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിലെ അഭിനയം കാഴ്ചവച്ച് തമിഴ് സിനിമാലോകത്ത് തന്റെ കഴിവ് തെളിയിച്ച നായിക കൂടിയാണ് സംഗീത.
മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം സംഗീത അഭിനയിച്ചിട്ടുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലഹേമിലും ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. അഭിനയത്തോടൊപ്പം സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് നടി.
മാത്രമല്ല, ഏതാനും നെഗറ്റീവ് കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ തനിക്ക് താല്‍പര്യമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് സംഗീത തുറന്നുപറയുന്നു. പല സംവിധായകരും ബോള്‍ഡ് വേഷങ്ങളുമയി തന്നെ സമീപിക്കാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു.
പലതും നിരസിച്ചുവെന്നും പറയുന്നു. അങ്ങനെ ഒരിക്കല്‍ തന്നെ സമീപിച്ച ഒരു സംവിധായകന്‍ തന്റെ വേഷത്തെ പറ്റി പറഞ്ഞെന്നും കഥ നല്ലതാണെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു. എന്നാല്‍ ആ വേഷം അഭിനയിക്കാന്‍ തനിക്ക് പരിമിതികളുള്ളതിനാല്‍ ആ അവസരം നിരസിച്ചു.
പിന്നീട് അതേ കഥ തന്നെ മറ്റുപലരും തന്നോട് പറയുകയുണ്ടായി. ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യയുടെ കഥയായിരുന്നു അത്.
കേട്ടപ്പോള്‍ ഞെട്ടിപ്പോയെങ്കിലും ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു .ശരീരപ്രദര്‍ശനം ആവശ്യമാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. തനിക്ക് അതിനു സാധിക്കില്ലെന്നും സമ്മതമെങ്കില്‍ മാത്രം വേഷം തന്നാല്‍ മതിയെന്നും നടി പറഞ്ഞു.
തന്റെ നിബന്ധനകള്‍ അംഗീകരിച്ച ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബോള്‍ഡ് രംഗങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും പറഞ്ഞു. അത് തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഒരുപാട് തര്‍ക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കുമൊടുവില്‍ ചിത്രം പൂര്‍ത്തിയാക്കി. റിലീസിംഗ് ദിവസം മാത്രമേ ആ ചിത്രം കണ്ടിട്ടുള്ളുവെന്നും പക്ഷേ ആ വേഷം ശ്രദ്ധിക്കപ്പെടുകയും സിനിമ വിജയിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തി.
2019 ല്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച ശേഷം തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് സംഗീതയുടെ അമ്മ നല്‍കിയ ഒരു പരാതിയെ തുടര്‍ന്ന് സംഗീത വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സംഗീത ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വിശദീകരണ കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അമ്മ എങ്ങനെയാകരുത് എന്നത് എന്നെ പഠിപ്പിച്ചതിന് നന്ദി എന്ന് പറയുന്ന കുറിപ്പില്‍ താന്‍ കടന്നു പോകേണ്ടി വന്ന തിക്താനുഭവങ്ങളുടെ വിശദമായ വിവരം തന്നെയാണ് സംഗീത പങ്കുവച്ചിരുന്നത്.
എന്നെ ഈ ലോകത്തിലേക്ക് കൊണ്ടു വന്നതിന് നന്ദി.. സ്‌കൂളില്‍ നിന്ന് വലിച്ചിറക്കി 13-ാം വയസില്‍ തന്നെ എന്ന ജോലി ചെയ്യാന്‍ വിട്ടതിന് നന്ദി. ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പ് വപ്പിച്ചതിന് നന്ദി. ജീവിത കാലം മുഴുവന്‍ ഒരു ജോലിക്കും പോകാതെ മദ്യത്തിനും മയക്കുമരുന്നിന് അടിമകളായ ആണ്‍മക്കളുടെ സുഖസൗകര്യങ്ങള്‍ക്കായി എന്നെ ചൂഷണം ചെയ്തതിന് നന്ദി. നിങ്ങളുടെ തീരുമാനങ്ങളോട് യോജിക്കാത്തതിനാല്‍ വീടിന്റെ ഒരു കോണിലേക്ക് എന്നെ ഒതുക്കിയതിന് നന്ദി. എന്റെ വഴി ഞാന്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ എന്നെ വിവാഹം കഴിപ്പിച്ച് അയക്കാതിരുന്നതിന് നന്ദി.
എന്റെ ഭര്‍ത്താവിനെ നിരന്തരം ശല്യം ചെയ്ത് എന്റെ കുടുംബ സമാധാനം നശിപ്പിച്ചതിന് നന്ദി. ഒരു അമ്മ എങ്ങനെയാകരുത് എന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. ഒടുവിലായി എല്ലാ വ്യാജ ആരോപണങ്ങള്‍ക്കും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന കുറ്റാരോപണങ്ങള്‍ക്കും നന്ദി.
കാരണം അറിഞ്ഞോ അറിയാതെയോ ഒരു പൊട്ടി പെണ്‍കുട്ടിയില്‍ നിന്നും ഒരു പോരാളിയിലേക്കും ഇപ്പോള്‍ പക്വതയുള്ള കരുത്തയായ ധൈര്യമുള്ള ഒരു സ്ത്രീയിലേക്കും എന്നെ വളര്‍ത്തിയത് നിങ്ങളാണ്. ആ ഒരു കാരണത്താല്‍ ഞാന്‍ നിങ്ങളെ എപ്പോഴും സ്‌നേഹിക്കും.. ഒരു ദിവസം നിങ്ങളുടെ ഈഗോയില്‍ നിന്ന് നിങ്ങള്‍ പുറത്തു വരും അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കും എന്നായിരുന്നു സംഗീത അന്ന് പറഞ്ഞിരുന്നത്.
