Actress
വിജയ് അന്ന് ഇഷ്ടമാണെന്ന് പറഞ്ഞു വിവാഹ വാർത്ത പരസ്യമാകുകയും ചെയ്തു : നടി സംഗീത
വിജയ് അന്ന് ഇഷ്ടമാണെന്ന് പറഞ്ഞു വിവാഹ വാർത്ത പരസ്യമാകുകയും ചെയ്തു : നടി സംഗീത
ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ ചിത്രം മതി സംഗീതയെ മലയാളികൾ ഓർക്കാൻ. സ്വാഭാവികമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കാൻ സംഗീതക്ക് ആ ചിത്രത്തിലൂടെ കഴിഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം ചാക്കോച്ചൻ ചിത്രമായ ചാവേറിലൂടെ സംഗീത തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് മലയാളികൾ.
മലയാളികളെ പോലെ തന്നെ തമിഴ് നാട്ടിലും തനിക്ക് സ്വീകാര്യത ഉണ്ടെന്ന് പറയുകാണ് സംഗീത. കൂടാതെ അന്ന് തന്നെയും വിജയ് യെയും ചേർത്തുണ്ടായ ഗോസ്സിപ്പിനെ പറ്റിയും സംസാരിച്ചു. വിജയും സംഗീതയും നായികാ നായകൻ ആയി അഭിനയിച്ച പൂവേ ഉനകാഗ എന്ന തമിഴ് ചിത്രം അന്നത്തെ കാലത്ത് വലിയ ഹിറ്റായിരുന്നു. ആ ചിത്രം ഹിറ്റായി നിന്ന സമയത്താണ് വിജയ് സംഗീതയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും വാർത്ത ആകുന്നതും അന്ന് ഒരു അഭിമുഖത്തിൽ വിജയ് നടി സംഗീതയെ ഇഷ്ടമാണെന്നും പറഞ്ഞതും എല്ലാം വിജയും താനും തമ്മിലാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന തരത്തിലേക്ക് വാർത്ത ആയി . തന്നെ പഠിപ്പിക്കുന്ന പ്രൊഫെസ്സറും കൂടി അങ്ങനെ ചോദിച്ചപ്പോഴാണ് സംഗതി സീരിയസാണെന്ന് മനസിലായത്. ആ സമയം സംഗീതയും ഭർത്താവായ കാമറാമാൻ ശരവണനും പ്രണയത്തിൽ ആയിരുന്നു.എന്നാൽ അതീവ രഹസ്യ പ്രണയം ആയതിനാൽ ആരും തന്നെ അത് അറിഞ്ഞതുമില്ല.
അവസാനം ഞങ്ങൾ വിവാഹം കഴിക്കുന്ന വിവരം വിജയ്‌യെ അറിയിച്ചപ്പോൾ അദ്ദേഹം ഞെട്ടുകയാണ് ഉണ്ടായത്. കാരണം പൂവേ ഉനകാഗ എന്ന ചിത്രത്തിന്റേയും ക്യാമറമാന് ശരവണൻ ആയിരുന്നു. എന്നിട്ട് കൂടി ലൊകേഷനിൽ വെച്ച് ഒന്ന് മിണ്ടുക കൂടി ഉണ്ടായിരുന്നില്ല. അതാണ് വിജയുടെ അതിശയത്തിന് കാരണമായത്.
അപ്രതീക്ഷിതമായിട്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് സംഗീത. ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ സംഗീതയുടെ പ്രായം 19 ആയിരുന്നു. അങ്ങനെയുള്ള സംഗീതയുടെ 9 വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ് മലയാളികൾ ആഘോഷമാക്കിയിരിക്കുകയാണ്.