Tamil
ബ്രഹ്‌മചാരിയായി തുടരുകയാണെങ്കിൽ രാഷ്ട്രീയത്തിൽ ഭരിക്കാം; ജ്യോതിഷിയുടെ വാക്ക് കേട്ട പാടെ സംഗീതയെ ഉപേക്ഷിച്ച് വിജയ്?, വൈറലായി ആ വെളിപ്പെടുത്തൽ!
ബ്രഹ്‌മചാരിയായി തുടരുകയാണെങ്കിൽ രാഷ്ട്രീയത്തിൽ ഭരിക്കാം; ജ്യോതിഷിയുടെ വാക്ക് കേട്ട പാടെ സംഗീതയെ ഉപേക്ഷിച്ച് വിജയ്?, വൈറലായി ആ വെളിപ്പെടുത്തൽ!
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
അദ്ദേഹത്തിന്റെ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സംഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി. എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു വിജയുടെ തമിഴ വെട്രി കഴകം എന്ന പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടന്നത്. ലക്ഷക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്. ഇതിനെല്ലാം പിന്നാലെ വീണ്ടും നടന്റെ ദാമ്പത്യ ജീവിതം തകരാൻ ഉണ്ടായതിന്റെ കാരണത്തെ കുറിച്ച് ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്.
തമിഴ വെട്രി കഴകംത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ നടന്റെ അമ്മയും അച്ഛനും പങ്കെടുത്തു. തന്റെ അണികളോട് സംസാരിക്കുന്നതിന് മുൻപ് നടൻ അമ്മ ശോഭയുടെയും അച്ഛൻ എസ്.എ.ചന്ദ്രശേഖറിന്റെയും ആശീർവാദം വാങ്ങിയിരുന്നു. ഈ സമയം സദസ്സ് നടനെ അഭിവാദ്യം ചെയ്തും ആർപ്പ് വിളിച്ചും ഇളകി മറിയുകയായിരുന്നു.
എന്നാൽ പരിപാടിയിൽ നിന്നും വിജയുടെ ഭാര്യയും മക്കളും മാറി നിൽക്കുകയായിരുന്നു. ഇത്രയും വലിയൊരു സമ്മേളനത്തിൽ അവരെന്ത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന ചോദ്യം ഉയർന്ന് വന്നിരുന്നു. വിജയുടെ ഭാര്യ സംഗീതയും മകൻ സഞ്ജയ്, മകൾ സാഷ എന്നിവരുടെ അസാന്നിധ്യം വിരൽ ചൂണ്ടുന്നത് വിജയുടെയും സംഗീതയുടെയും വേർപിരിയലിലേയ്ക്കാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയും സംഗീതയും തമ്മിൽ പ്രശ്നമുണ്ടെന്നും നടന്റെ രാഷ്ട്രീയ ജീവിതമാണ് ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമെന്നും പ്രചരിക്കുന്നുണ്ട്. ഇതിനിടെ മാധ്യമപ്രവർത്തകൻ ശങ്കർ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടന്റെ ദാമ്പത്യത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയതും ചർച്ചയായിരിക്കുകയാണ്.
വിജയും സംഗീതയും പൂർണമായിട്ടും വേർപിരിഞ്ഞോ എന്നതൊന്നും എനിക്കറിയില്ല. എന്നാൽ വിജയ് ഒരു ജോത്സ്യന്റെ അടുത്ത് നിന്നും ചില ഉപദേശങ്ങൾ കേട്ടിരുന്നു. ബ്രഹ്‌മചാരിയായി തുടരുകയാണെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയത്തിൽ ഭരിക്കാൻ സാധിക്കുമെന്ന് ഒരു ജ്യോതിഷി നടനോട് പറഞ്ഞതായാണ് പറയപ്പെടുന്നത്.
ജ്യോതിഷിയുടെ വാക്കുകൾ വിജയുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നതിനാൽ നടൻ അദ്ദേഹത്തെ അനുസരിക്കുകയായിരുന്നു. ബ്രഹ്‌മചാരിയായി തുടരണമെങ്കിൽ ഭാര്യയെ ഉപേക്ഷിക്കണം. അങ്ങനെയെങ്കിൽ സംഗീതയും വിജയും തമ്മിലുള്ള ബന്ധം വേർപിരിയാൻ സാധ്യതയുണ്ട്. അത്തരമൊരു പ്രശ്‌നമായിരിക്കാം താരത്തിന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായതെന്നുമാണ് ശങ്കർ പറയുന്നത്.
വിജയ്ക്ക് മുൻപ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തി തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിമാരായ കരുണാനിധിയും എംജിആറും ഒക്കെ അവരുടെ വ്യക്തിജീവിതം സമൂഹത്തിനു മുന്നിൽ മറച്ചു വെച്ചിട്ടില്ല. അതുപോലെ വിജയും സംഗീതയെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് ആരാധകർ പറയുന്നത്.
ലണ്ടനിലെ പ്രമുഖ വ്യവസായിയുടെ മകളാണ് സംഗീത. കോടികളുടെ സ്വത്ത് സംഗീതയ്ക്കുണ്ട്. ശ്രീലങ്കൻ തമിഴരായ സംഗീതയുടെ കുടുംബം യുകെയിലാണ് താമസം. ഒരിക്കൽ നാട്ടിലെത്തിയ സംഗീത വിജയെ നേരിട്ട് കാണുകയും പ്രണയത്തിലാകുകയും ആയിരുന്നു. പിന്നീട് ആണ് ഇവർ വിവാഹിതരായത്. വിജയുടെ കടുത്ത ആരാധികയായിരുന്നു സംഗീത.