Connect with us

തന്നെ അപായപ്പെടുത്താന്‍ ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി വന്നു, സീരിയലില്‍ നിന്നും പുറത്താക്കി; ഇതുവരെ ഒന്നും പറയാതിരുന്നത് അമ്പിളിയെ ഓര്‍ത്ത്‌

Malayalam

തന്നെ അപായപ്പെടുത്താന്‍ ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി വന്നു, സീരിയലില്‍ നിന്നും പുറത്താക്കി; ഇതുവരെ ഒന്നും പറയാതിരുന്നത് അമ്പിളിയെ ഓര്‍ത്ത്‌

തന്നെ അപായപ്പെടുത്താന്‍ ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി വന്നു, സീരിയലില്‍ നിന്നും പുറത്താക്കി; ഇതുവരെ ഒന്നും പറയാതിരുന്നത് അമ്പിളിയെ ഓര്‍ത്ത്‌

കഴിഞ്ഞ കുറച്ചു നാളുകളായി ആദിത്യനും അമ്പിളിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ ഷാനവാസ്. സീരിയലില്‍ നിന്നു തന്നെ പുറത്താക്കാനുള്ള കാരണം ആദിത്യന്‍ ജയനാണെന്നാണ് ഷാനവാസ് പറയുന്നത്.

പത്തു വര്‍ഷം മുമ്പുള്ള നിസാര പ്രശ്നത്തിന്റെ പേരില്‍ പക മനസില്‍ സൂക്ഷിച്ച് ആദിത്യന്‍ തന്നെ ഉപദ്രവിച്ചെന്നും ഇല്ലാക്കഥകള്‍ സൃഷ്ടിച്ച് അപമാനിച്ചെന്നും ഷാനവാസ് ആരോപിക്കുന്നു. പിന്നീട് ഒപ്പം അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരും താന്‍ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞെന്നും ക്ഷമ ചോദിച്ചെന്നും ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ മാറി അവര്‍ തന്നെ വച്ച് പുതിയ സീരിയല്‍ ചെയ്യാനുള്ള തയാറെടുപ്പിലാണെന്നും ഷാനവാസ് പറയുന്നു.

തന്നെ സീരിയലില്‍ നിന്നു ഒഴിവാക്കിയതിനു ശേഷം എന്റെ പേരില്‍ സംവിധായകനു വന്ന വധഭീഷണിയുടെ പിന്നിലും ആദിത്യനാണോ എന്നു സംശയമുണ്ടെന്നും ഷാനവാസ് പറഞ്ഞു. ”എന്നോട് അവര്‍ക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവന്‍ ഉണ്ടാക്കിയതാണോ ആ വ്യാജ ഭീഷണി എന്നാണ് ഇപ്പോള്‍ എന്റെ സംശയം.

മാത്രമല്ല ഞാനഭിനിയിച്ച മറ്റൊരു സീരിയലിന്റെ അണിയറപ്രവര്‍ത്തകരെ വിളിച്ച് എന്റെ അന്നം മുടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തികെട്ട മനസിന്റെ ഉടമയാണ്. പല ഓണ്‍ലൈന്‍ ചാനലുകളിലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചു. പരിഹസിച്ചു. 

അപ്പോഴൊക്കെ ഞാന്‍ ഒന്നും പ്രതികരിക്കാതിരുന്നത് സഹപ്രവര്‍ത്തകരുടെ ഉപദേശപ്രകാരമാണ്. പ്രതികരിച്ചാല്‍ എന്നെ തേടി വരിക ക്വട്ടേഷന്‍ ടീമായിരിക്കുമത്രേ. അവര്‍ പറഞ്ഞത് സംഭവിച്ചു. ഒരു ചടങ്ങിനിടെ എന്നെ അപകടപ്പെടുത്താന്‍ ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി വന്നു. തിരുവനന്തപുരത്തു വച്ച്, ഞാന്‍ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി എത്തിയത്.

വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളിലൊരാള്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു. അവിടേക്ക് ഞാന്‍ വരേണ്ടെന്ന് അവന്‍ ഉപദേശിച്ചു.  പക്ഷേ ഞാന്‍ ചെന്നു. നേരെ ചെന്ന് ആദിത്യനോട് കുശലം ചോദിച്ചു. ഒപ്പം വന്ന ഗുണ്ടകളുടെ നേതാവിനോട് ‘എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാന്‍ വരാം. കാര്യങ്ങള്‍ പറഞ്ഞിട്ടു പോയാല്‍ മതി’ എന്നും പറഞ്ഞു വേദിയിലേക്ക് പോയി.

ഞാന്‍ കാര്യം മനസിലാക്കിയെന്നറിഞ്ഞതോടെ അവര്‍ മുങ്ങി. എന്നെ മാത്രമല്ല, പലരെയും ഇതേ പോലെ ഗുണ്ടകളെ ഉപയോഗിച്ചു വിരട്ടിയിട്ടുണ്ടത്രേ. അത്ര അപകടകാരിയാണവന്‍. 
‘ഇങ്ങനെ ഒരു മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. മനസ്സില്‍ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യന്‍.

എന്തൊരു ദുഷ്ട ചിന്തയാണയാള്‍ക്ക്. എനിക്കെതിരെ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്തു വിടാതിരുന്നതും ഇത്ര കാലം പ്രതികരിക്കാതിരുന്നെതും. അവരുടെ കുടുംബജീവിതത്തില്‍ ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല”എന്നും ഷാനവാസ് പറയുന്നു.

കഴിഞ്ഞ ദിവസം ആദിത്യനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ് എത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആദിത്യനെ കുറിച്ച് പറഞ്ഞത്. കോവിഡിനെക്കാളും ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് എല്ലാ ജില്ലയില്‍ നിന്നും കല്യാണം കഴിച്ച ആദിത്യനെ കുറിച്ചാണല്ലോ. എനിക്ക് അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്, കേറി കിടക്കാന്‍ ഇടമില്ല എന്നെ സഹായിക്കണം എന്നിങ്ങനെ പറഞ്ഞ് കാണുന്ന എല്ലാ ജില്ലകളിലും പോയി പെണ്ണ് കെട്ടുന്ന കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അയാള്‍ കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലാവുന്നു. അതൊക്കെ വെറും നമ്പറാണെന്ന് ഭാര്യയായിരുന്ന കുട്ടി പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞത് സത്യമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നിന്ന് ഒരു കുട്ടിയെ വിവാഹം കഴിച്ചു. ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്ന സോനു ആണത്. ഒരിക്കല്‍ ആ കുട്ടി എന്നെ കാണാന്‍ സ്റ്റുഡിയോയില്‍ വന്നു. അന്ന് ഞാന്‍ ചെയ്യാന്‍ പോവുന്ന സീരിയലില്‍ വേഷമുണ്ടെന്ന് പറഞ്ഞു.

അമ്മ ഹോമിയോ ഡോക്ടറും അച്ഛന്‍ ബോംബെയില്‍ ജോലി ചെയ്യുന്നു, ഒരു അനിയനുമടക്കം നല്ല കുടുംബത്തിലുള്ള കുട്ടിയാണ്. അങ്ങനെ സംസാരിച്ച് വന്നപ്പോഴാണ് അവരുടെ കല്യാണം കഴിഞ്ഞെന്ന് അറിയുന്നത്. കല്യാണവും കഴിഞ്ഞു, വേര്‍പിരിയുകയും ചെയ്‌തെന്ന് പറഞ്ഞു. ആ കുട്ടി പറഞ്ഞ കഥകള്‍ കേള്‍ക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ വിഎസ് സജി എന്നെ വിളിക്കുന്നു. ദിനേശേ… നമ്മുടെ ആദിത്യന്‍ ഉറക്കഗുളിക എന്തോ കഴിച്ച് ശംഖുമുഖം ബീച്ചില്‍ കിടക്കുന്നു എന്ന് പറഞ്ഞു.

എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ സോനുവുമായിട്ടുള്ള കേസ് പ്രശ്‌നമാവുമെന്ന് കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു. ഇവന്റെ പ്രവൃത്തികളൊക്കെ കണ്ടാല്‍ സീരിയല്‍ രംഗത്തെ മമ്മൂട്ടിയോ മോഹന്‍ലാലോ ആണെന്ന് തോന്നും. പക്ഷേ അങ്ങനൊന്നുമല്ല.

ജയന്‍ എന്ന അതുല്യ കലാകാരന്റെ പേര് വിറ്റ് തിന്ന് നടക്കുന്നൊരുത്തനാണെന്ന് ഞാന്‍ പറയും. ആദ്യ വിവാഹം വേര്‍പിരിഞ്ഞ് രണ്ടാമതൊന്നിലേക്ക് പോവുന്നത് സാധാരണമെന്ന് പറയാം. പക്ഷേ ഇവന്‍ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്. അമ്പിളി ദേവിയും അവരുടെ അമ്മയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കണം എന്നുമാണ് ശാന്തി വിള ദിനേശ് പറഞ്ഞത്. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top