Malayalam
കുതിരപ്പുറത്തേറി ബോള്‍ഡ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍
കുതിരപ്പുറത്തേറി ബോള്‍ഡ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബോള്‍ഡ് ആന്‍ഡ് ക്യൂട്ട് താരമാണ് മംമ്ത മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് മംമ്ത. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
കുതിരപ്പുറത്തേറി പോരാളിയുടെ വേഷത്തിലാണ് മംമ്ത മോഹന്‍ദാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണ്‍സെപ്‌റ് ഫോട്ടോഗ്രഫിയിലാണ് മംമ്ത എത്തിയത്.
ചിത്രങ്ങള്‍ക്ക് ഒട്ടേറെപ്പേര്‍ ആണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ ‘ഭ്രമം’ എന്ന തന്റെ സിനിമയുടെ ചിത്രീകരണം മംമ്ത പൂര്‍ത്തിയാക്കിയിരുന്നു. വരാനിരിക്കുന്ന ചിത്രം ‘ലാല്‍ബാഗ്’ ആണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഈ സിനിമയൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി ഡേവിഡ്സണ്‍ സ്പോട്ട്സ്റ്റര്‍ ഓടിക്കുന്ന മംമ്തയുടെ വീഡിയോ വൈറലായിരുന്നു.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബംഗളൂരുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
പതിനഞ്ചു വര്‍ഷത്തിന് ശേഷവും താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിക്കുന്നു.
ഹാര്‍ലി ഡേവിഡ്സണ്‍ സ്പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എന്‍ജിന്‍
ഉപയോഗിക്കുന്ന ബൈക്കിന് 96 എന്‍എം ടോര്‍ക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
