Connect with us

രജിഷ വിജയൻ നായികയാകുന്ന ‘സര്‍ദാര്‍’ സിനിമയുടെ സെറ്റില്‍ ആറ് പേര്‍ക്ക് കൊവിഡ്!

Malayalam

രജിഷ വിജയൻ നായികയാകുന്ന ‘സര്‍ദാര്‍’ സിനിമയുടെ സെറ്റില്‍ ആറ് പേര്‍ക്ക് കൊവിഡ്!

രജിഷ വിജയൻ നായികയാകുന്ന ‘സര്‍ദാര്‍’ സിനിമയുടെ സെറ്റില്‍ ആറ് പേര്‍ക്ക് കൊവിഡ്!

തെന്നിന്ത്യൻ താരം കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. മലയാളി താരം രജിഷ വിജയനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട് . രജിഷയോടൊപ്പം റാഷി ഖന്നയും പ്രധാന സ്ത്രീ കഥാപാത്രമായെത്തുന്നുണ്ട്.

‘സർദാർ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. പി എസ് മിത്രനോടൊപ്പം സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചുക്കൊണ്ടാണ് സിനിമയുടെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ കാർത്തി പങ്കുവെച്ചത്.

അടുത്ത സാഹസം കാർത്തിക്കൊപ്പമാണെന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചുക്കൊണ്ട് പി എസ് മിത്രൻ കുറിച്ചത് . രാശി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. വൃദ്ധന്റെ ഗെറ്റപ്പിലാണ് മോഷൻ പോസ്റ്ററിൽ കാർത്തിയെ അവതരിപ്പിച്ചിരിക്കുന്നത്.

ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഭാഗ്യരാജ് കണ്ണനാണ് ചെയ്യുന്നത് സംവിധാനം .ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടന്മാരായ ലാലും ഹരീഷ് പേരാടിയും ഉണ്ട്. നെപ്പോളിയൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

about mohanlal

More in Malayalam

Trending

Recent

To Top