News
പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാനെത്തി; വൈറലായി രാഖി സാവന്തിന്റെ വീഡിയോ
പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാനെത്തി; വൈറലായി രാഖി സാവന്തിന്റെ വീഡിയോ
Published on
എപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുറുള്ള രാഖി സാവന്ത് ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.
കോവിഡ് വ്യാപനത്താല്‍ പിപിഇ കിറ്റ് ധരിച്ചാണ് താരം പച്ചക്കറി വാങ്ങാന്‍ എത്തിയിരിക്കുന്നത്. രാഖി പച്ചക്കറി വാങ്ങുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
വീഡിയോയില്‍ പച്ചക്കറി വില്ക്കുന്നവരോട് മാസ്ക് കൃത്യമായി ധരിക്കാനും രാഖി ആവശ്യപ്പെടുന്നുണ്ട്. കോവിഡ് ഭയത്താലാണ് പിപിഇ കിറ്റ് ധരിച്ച് താരം പച്ചക്കറി വാങ്ങാന്‍ എത്തിയതെങ്കിലും എല്ലാവരുടെയും സുരക്ഷക്കും രാഖി പ്രധാന്യം നല്‍കുന്നുണ്ട്.
Continue Reading
You may also like...
Related Topics:Rakhi Sawant
