Connect with us

ഓസ്‌കാര്‍ 2021; മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത ആയി ക്ലായി ഷാവോ

News

ഓസ്‌കാര്‍ 2021; മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത ആയി ക്ലായി ഷാവോ

ഓസ്‌കാര്‍ 2021; മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത ആയി ക്ലായി ഷാവോ

ഓസ്‌കര്‍ വേദിയില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി നൊമാഡ്ലാന്‍ഡ്. മികച്ച ചിത്രം, സംവിധായിക, നടി എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്ലാന്‍ഡ് സ്വന്തമാക്കിയത്. മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ക്ലായി ഷാവോ ആണ്. ചൈനീസ് വംശജയായ ക്ലോയി ഷാവോ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത കൂടിയാണ്.

ഫ്രാന്‍സെസ് മക്ഡോര്‍മന്‍ഡ് ആണ് മികച്ച നടി. ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനെന്ന ബഹുമതിയാണ് ആന്റണി ഹോപ്കിന്‍സിന് നേടിയിരിക്കുന്നത്.

ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേല്‍ കലൂയ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം മിനാരി എന്ന കൊറിയന്‍ ചിത്രത്തിലെ പ്രകടനത്തിന് യൂന്‍ യോ ജുങ് സ്വന്തമാക്കി. ഇന്ത്യന്‍ സമയം, പുലര്‍ച്ചെ 5.30ന് ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.

പുരസ്‌കാരങ്ങള്‍:

മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമാഡ് ലാന്‍ഡ്)

മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ)

മികച്ച അവലംബിത തിരക്കഥ-ദ ഫാദര്‍

മികച്ച തിരക്കഥ (ഒറിജിനല്‍)- പ്രൊമിസിംഗ് യംഗ് വുമണ്‍

മികച്ച വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക്ക് ബോട്ടം

മികച്ച വിദേശ ഭാഷാചിത്രം: അനദര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്)

മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റല്‍

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: റ്റു ഡിസ്റ്റന്‍ന്റ് സ്ട്രേഞ്ചേഴ്സ്

മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജെറ്റ് ): കോളെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച വിഷ്വല്‍ എഫക്ട്: ടെനെറ്റ് (ക്രിസ്റ്റഫര്‍ നോളന്‍)

മികച്ച സഹനടി യൂന്‍ യോ ജുങ് (ചിത്രം- മിനാരി)

മികച്ച മേക്കപ്പ്, കേശാലങ്കാരം: സെര്‍ജിയോ ലോപസ് റിവേര, മിയ നീല്‍, ജമൈക്ക വില്‍സണ്‍( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍)

മികച്ച ഛായാഗ്രഹണം: മാന്‍ക്(സംവിധാനം- ഡേവിഡ് ഫിഞ്ചര്‍)

മികച്ച ആനിമേഷന്‍ ചിത്രം: സോള്‍

മികച്ച എഡിറ്റിംഗ്: സൗണ്ട് ഓഫ് മെറ്റല്‍

More in News

Trending

Malayalam