Connect with us

അമ്പിളിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണയോ!? ആദിത്യന്റെ ‘അറ്റകൈ’ പ്രയോഗം, ആത്മഹത്യ ശ്രമം നടന്നത് അമ്പിളി കേസ് കൊടുക്കുമെന്ന് പറഞ്ഞതിനു പിന്നാലെ

Malayalam

അമ്പിളിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണയോ!? ആദിത്യന്റെ ‘അറ്റകൈ’ പ്രയോഗം, ആത്മഹത്യ ശ്രമം നടന്നത് അമ്പിളി കേസ് കൊടുക്കുമെന്ന് പറഞ്ഞതിനു പിന്നാലെ

അമ്പിളിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണയോ!? ആദിത്യന്റെ ‘അറ്റകൈ’ പ്രയോഗം, ആത്മഹത്യ ശ്രമം നടന്നത് അമ്പിളി കേസ് കൊടുക്കുമെന്ന് പറഞ്ഞതിനു പിന്നാലെ

സീരിയല്‍ നടന്‍ ആദിത്യന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ചും അമിത അളവില്‍ ഗുളികകള്‍ കഴിച്ചും ആദിത്യനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

അസ്വഭാവികമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയവരാണ് കൈഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ആദിത്യന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. 

എന്നാല്‍ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനാലാല്‍ ആണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. അതേസമയം ആദിത്യന്റേത് വെറും ഷോ ആണെന്നാണ് അമ്പിളി ദേവി ആദ്യം തന്നെ പ്രതികരിച്ചത്.

ഈ ആത്മഹത്യാ നാടകമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതിനു മുന്നേ മൂന്നു തവണ ഇത്തരത്തില്‍ നാടകം കാണിച്ചിരുന്നുവെന്നുമാണ്  അമ്പിളി ദേവി പ്രതികരിച്ചത്. 
നടി അമ്പിളി ദേവിയുമായുള്ള വിവാഹ ശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇരുവരും ആരോപണങ്ങളുമായി എത്തിയിരുന്നു.തൃശ്ശൂര്‍ സ്വദേശിയായ യുവതിയുമായി ആദിത്യനു ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. എന്നാല്‍ ഇതിനു പിന്നാലെ അമ്പിളിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്റെ കയ്യില്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും കാട്ടി ആദിത്യനും രംഗത്തെത്തിയിരുന്നു. 

എന്നാല്‍ തൊട്ടടുത്ത ദിവസം നടിയും അടുത്ത സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ മനസ്സ് അമ്പിളിയും അമ്മയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി അഭിമുഖങ്ങളിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിച്ചത്.

തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നും അമ്പിളി പറഞ്ഞു. പിന്നാലെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്ന ആദിത്യന്‍ ജയന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു.

നിങ്ങളെന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍ ആ ചെറുക്കന്റെ അണ്ണാക്കില്‍ ഞാന്‍ അത് കുത്തിക്കേറ്റി കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വല്ലാതെ വിഷമിപ്പിച്ച വാക്കുകളായിരുന്നു അത്. സ്നേഹത്തോടെ നല്‍കിയ കാര്യങ്ങളെക്കുറിച്ച് അങ്ങനെ പറഞ്ഞ് കേട്ടതോടെ എന്തോ പോലെ തോന്നി.

എനിക്കും മക്കള്‍ക്കും വസ്ത്രങ്ങള്‍ വാങ്ങിത്തന്നത് കൊണ്ടാണ് അദ്ദേഹം കടക്കാരനായതെന്ന് പറഞ്ഞു. ആദ്യ വിവാഹത്തിലെ മകന് അത് ചെയ്ത് പൈസ പോയെന്ന് പറഞ്ഞത് വല്ലാതെ വിഷമിപ്പിച്ചു. ഒരു വസ്ത്രം മേടിച്ചായിരുന്നു വന്നത്. ഇനി അപ്പുവിന് വേണ്ടി വാങ്ങി പൈസ് കളയല്ലേ,

ചെറിയ ആള്‍ക്ക് എന്തേലും വേണേല്‍ വാങ്ങി കൊടുത്തോളൂ, അപ്പുവിന് വാങ്ങിക്കൊടുക്കാന്‍ ഞാനുണ്ട്. കുറേ സംസാരിച്ചിരുന്നു അദ്ദേഹം. ഒടുവിലായാണ് വസ്ത്രം വലിച്ചെറിഞ്ഞത്. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല. അത് കഴിഞ്ഞ് പുറത്തേക്ക് പോയി ഗേറ്റില്‍ ചവിട്ടുകയായിരുന്നു.

പോക്കറ്റില്‍ നിന്നും കത്തിയെടുത്ത് എല്ലാത്തിനേയും തീര്‍ത്ത് കളയുമെന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ 2 പ്രോപ്പര്‍ട്ടി ഇവിടെയുണ്ടായിരുന്നു. സൂക്ഷിക്കാനായി ഇവിടെ തന്നതാണ്. അത് തിരിച്ച് ചോദിച്ചു. തിരിച്ച് കൊടുത്തു. അതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇനി വരില്ലെന്നൊക്കെ പറഞ്ഞാണ് പോവുന്നത്.

ഇത് പുറത്തറിയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നേക്കാള്‍ കൂടുതല്‍ നീ നാണംകെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായാണ് അമ്പിളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ഇക്കാര്യങങള്‍ ചൂണ്ടിക്കാട്ടി ആദിത്യനെതിരെ കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ചിലപ്പോള്‍ അങ്ങനെ ചെയ്യുമെന്നും അമ്പിളി പറഞ്ഞിരുന്നു. 

അമ്പിളിയുടെ വാക്കുകളും സിസിടിവി ദൃശ്യങ്ങളും വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ആദിത്യനെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തുന്നത്. അമ്പിളിയ്‌ക്കെതിരെ ആത്മഹത്യ പ്രേരണയടക്കം ചുമത്താവുന്ന സംഭവമാണ്.

തനിക്കെതിരെ കേസ് കൊടുക്കുമെന്ന ഭയത്താല്‍ ആദിത്യന്റെ കടുംകൈ ആണോ ഇത്, അതോ ഇനി ശരിക്കും മരിക്കുവാന്‍ തന്നെ വേണ്ടി ചെയ്തതാണോ എന്നെല്ലാം ആദിത്യന്‍ വെളിപ്പെടുത്തിയാലേ മനസ്സിലാക്കുവാന്‍ സാധിക്കൂ. എന്ത് തന്നെ ആയാലും അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top