Connect with us

‘ഞാനൊരു പ്രേമരോഗിയല്ല; പുറത്തെനിക്ക് വേറെ അഫയറില്ല’: ലാലേട്ടനോട് എല്ലാം തുറന്ന് പറഞ്ഞ് സൂര്യ !

Malayalam

‘ഞാനൊരു പ്രേമരോഗിയല്ല; പുറത്തെനിക്ക് വേറെ അഫയറില്ല’: ലാലേട്ടനോട് എല്ലാം തുറന്ന് പറഞ്ഞ് സൂര്യ !

‘ഞാനൊരു പ്രേമരോഗിയല്ല; പുറത്തെനിക്ക് വേറെ അഫയറില്ല’: ലാലേട്ടനോട് എല്ലാം തുറന്ന് പറഞ്ഞ് സൂര്യ !

ബിഗ് ബോസ് വീട്ടിൽ സംഭവബഹുലമായ എഴുപതാം ദിനമാണ് കടന്നുപോയത്. വളരെയധികം സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്. അതിലെ ഓരോ സംഭവങ്ങളും ലാലേട്ടൻ ചർച്ചയാക്കി. ഇതിനിടയിൽ കഴിഞ്ഞ ദിവസം കൂടുതൽ സംസാരമായത് സൂര്യയുടെ പ്രശ്നമാണ്. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ലാലേട്ടൻ കഴിഞ്ഞ എപ്പിസോഡിൽ ആദ്യം ചോദിച്ചത്.

അതേസമയം വളരെ ബോള്‍ഡായിട്ടാണ് മോഹൻലാലിനോട് സൂര്യ സംസാരിച്ചത് . ഞാനിവിടെ നിന്ന് പുറത്തുപോയാലും ഇല്ലെങ്കിലും എനിക്കൊരു കാര്യം പറയാനുണ്ടെന്നാണ് എഴുന്നേറ്റ് നിന്ന് സൂര്യ പറഞ്ഞത്. താനൊരു പ്രേമരോഗിയല്ലെന്നും സൂര്യ പറയുകയുണ്ടായി. സ്ട്രാറ്റജിക്ക് വേണ്ടിയല്ല ഇവിടെ ഒന്നും ചെയ്തത്. പുറത്ത് വേറെ അഫയര്‍ ഉണ്ടായിട്ട് ഇവിടെ വന്ന് വേറൊന്ന് സെറ്റ് ചെയ്തതതല്ല, എന്‍റെ വീട്ടുകാരൊക്കെ ഇത് കാണുന്നതാണ്, ആളുകള്‍ക്ക് മുമ്പിലും എനിക്കിത് ക്ലിയര്‍ ചെയ്യണമെന്നും സൂര്യ പറയുകയുണ്ടായി.

ഇതു കേട്ട ശേഷം ആര്‍ക്കെങ്കിലും മറുപടി പറയാനുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചു. പക്ഷേ ആരും എഴുന്നേറ്റില്ല. പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് മണിക്കുട്ടൻ, സൂര്യ പറഞ്ഞതിൽ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറയുകയുണ്ടായത്. സൂര്യയുമായി ഇതിൽ ഞാൻ ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല.

സൂര്യ എന്നോടു പറഞ്ഞതും എനിക്ക് തന്ന സമ്മാനങ്ങളുമൊക്കെ ഇവിടെ ഇവര്‍ക്കറിയില്ല. അത് ഞങ്ങള്‍ക്കും സാറിനും ബിഗ് ബോസിനും മാത്രം അറിയാവുന്നതാണ്. സൂര്യയ്ക്ക് ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നയാളാണ്. അതൊക്കെ ഞാൻ അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും മണിക്കുട്ടൻ പറയുകയുണ്ടായി.

സൂര്യ പറഞ്ഞതനുസരിച്ചാണ് താൻ മണിയോട് ഈ വിഷയം സംസാരിച്ചതെന്ന് കിടിലം ഫിറോസും പറഞ്ഞു. സൂര്യയുടെ കൺസേണോടെയാണ് ഞാൻ ചോദിച്ചത്. പിന്നീട് വേണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനുശേഷം മിണ്ടിയിട്ടില്ലെന്നും കിടിലം ഫിറോസ് പറഞ്ഞു. പ്രേമരോഗി എന്ന വിളി താൻ മണിക്കുട്ടന്‍റെ തലിയിലിട്ടിട്ടില്ലെന്ന് ശേഷം സൂര്യ പറഞ്ഞു. പൊളി ഫിറോസാണ് അത് പറഞ്ഞതെന്നും സൂര്യ പറയുകയുണ്ടായി.

ഞാനും സൂര്യയുമായുള്ള വിഷയത്തിൽ പൊളി ഫിറോസ് ഒപ്പമുണ്ടായിരുന്നുവെന്നും ആത്മാര്‍ഥമായിട്ടാണെങ്കിൽ മുന്നിൽ നിന്ന് നടത്തിതരുമെന്നാണ് പറഞ്ഞിരുന്നതെന്നും മണിക്കുട്ടൻ പറയുകയുണ്ടായി. പ്രേമരോഗി എന്നത് നോബിയാണ് തന്നോട് പറഞ്ഞതെന്ന് മണിക്കുട്ടൻ പറഞ്ഞപ്പോള്‍, അത് പൊളി ഫിറോസ് തന്നോട് പറഞ്ഞത് താൻ മണിക്കുട്ടനോട് പറയുകയാണ് ചെയ്തതെന്ന് നോബി പറയുകയുണ്ടായി.

about bigg boss

More in Malayalam

Trending

Recent

To Top