Malayalam
പലകാര്യങ്ങളും സത്യം, തെളിവുകളുമായി ഗ്രീഷ്മ എത്തിയതിനു പിന്നാലെ എത്തിയത് ആദിത്യന്റെ ആത്മഹത്യ ശ്രമം
പലകാര്യങ്ങളും സത്യം, തെളിവുകളുമായി ഗ്രീഷ്മ എത്തിയതിനു പിന്നാലെ എത്തിയത് ആദിത്യന്റെ ആത്മഹത്യ ശ്രമം
നടിയും നര്‍ത്തകിയുമായ അമ്പിളി ദേവിയും ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനുമായുള്ള പ്രശ്നങ്ങള്‍ വലിയ രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് എത്തിയിതിന് പിന്നാലെ കഴിഞ്ഞ ദിവസം ആരോപണ വിധേയ ആയ യുവതി തന്നെ രംഗത്തെത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആരോപണ വിധേയയായ ഗ്രീഷ്മ എന്ന യുവതി രംഗത്ത് എത്തിയത്.
തന്റെ വിവാഹ ജീവിതം തകര്‍ത്തത് ഗ്രീഷ്മയാണെന്നും ആദിത്യന് ഗ്രീഷ്മയുമായി ബന്ധമുണ്ടെന്നുമായിരുന്നു അമ്പിളിയുടെ ആരോപണം. എന്നാല്‍ തന്നെ മനപൂര്‍വ്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്പിളി ഇല്ലാക്കഥകള്‍ പറയുന്നതെന്നും ഇതെല്ലാം കാട്ടി കൂട്ടുന്നതെന്നുമാണ് ഗ്രീഷ്മ പറയുന്നത്.
‘ആദിത്യനുമായി ചേര്‍ത്തുവരുന്ന കഥകളെല്ലാം അമ്പിളി ദേവി മാനിപ്പുലേറ്റഡ് ചെയ്തിട്ടുള്ളതാണ്. അമ്പിളി ദേവിയുെട ഇത്തരം മാനിപ്പുലേഷനില്‍ ഏറ്റവും കൂടുതല്‍ ഇരയായ വ്യക്തിയാണ് ഞാന്‍. തന്റെ വായില്‍ നിന്നും വീണ ഒരു അബദ്ധത്തെ എടുത്താണ് ഈ വിവാദങ്ങളുണ്ടാക്കിയത്. തന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം വ്യാജമാണ്.
അമ്പിളിയെ കുറിച്ച് ആദിത്യന്‍ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്. പല സ്ഥലത്തും ഉള്ള ആള്‍ക്കാരുമായി ഒരേസമയം സംസാരിച്ച് സ്വന്തം മകനെക്കൊണ്ട് അച്ഛാ എന്നു വിളിപ്പിച്ച് അതില്‍ നിന്നും നല്ല ആളെ തെരഞ്ഞെടുക്കുന്നതാണ് അമ്പിളിയുടെ രീതി.
എന്നെ സംബന്ധിച്ച് ഇനിയും ഈ പ്രശ്നത്തിന്റെ പിറകെ നടക്കാന്‍ എനിക്ക് താല്പര്യവുമില്ല സമയവുമില്ല. എന്റെ ആദ്യത്തെയും അവസാനത്തെയും ഇന്റര്‍വ്യൂ ആകും ഇത്. ഇല്ലാത്ത കാര്യങ്ങള്‍ വലുതാക്കി വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയാനാണ് അമ്പിളിയുടെ ഉദ്ദേശമെങ്കില്‍ അത് അങ്ങനെ തന്നെ തുടരട്ടെ’ എന്നും ഗ്രീഷ്മ പറഞ്ഞു.
അതേസമയം ഇന്നലെ ആദിത്യന്‍ ജയന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തൃശ്ശൂരില്‍ ഉള്ള യുവതിയുമായി കഴിഞ്ഞ 16 മാസം ആയി ആദിത്യന്‍ പ്രണയത്തില്‍ ആണ് എന്നും തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു എന്നും അമ്പിളി ദേവി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതിന് പിന്നാലെ ആദിത്യന്‍ അമ്പിളി ദേവിയുടെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി.
മാത്രമല്ല അമ്പിളിക്കും കുടുംബത്തിനുമെതിരെ പല ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ആദിത്യന്‍ തന്നെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നതായി അമ്പിളി പറഞ്ഞിരുന്നു. ആദിത്യന്‍ കത്തി കാട്ടി നില്‍ക്കുന്ന ദൃശ്യങ്ങളടങ്ങിയ സിസിടിവി ഫൂട്ടേജ് അമ്പിളി പരസ്യപ്പെടുത്തിയിരുന്നു.
ഇവ ചൂണ്ടിക്കാട്ടി പോലീസില്‍ കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ചിലപ്പോള്‍ അങ്ങനെ ചെയ്യുമെന്നുമാണ് അമ്പിളി പറഞ്ഞത്. എന്നാല്‍ ആദിത്യന്റേത് ആത്മഹത്യാ നാടകം എന്നാണ് അമ്പിളി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത്തരത്തിലുള്ള നാടകങ്ങള്‍ താന്‍ മുമ്പും ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും സിമ്പതി പിടിച്ചു പറ്റാനുള്ള ശ്രമം ആണ് ഇതെന്നും അമ്പിളി പറഞ്ഞിരുന്നു.
