News
ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍, പേര് പോലെ തന്നെ സിനിമയും ഷൂട്ടിംഗും ‘105 മിനിറ്റ്’; താന്‍ ത്രില്ലിലാണെന്ന് ഹന്‍സിക
ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍, പേര് പോലെ തന്നെ സിനിമയും ഷൂട്ടിംഗും ‘105 മിനിറ്റ്’; താന്‍ ത്രില്ലിലാണെന്ന് ഹന്‍സിക

പുതിയ പരീക്ഷണത്തിനൊരുങ്ങി തെലുങ്ക് സിനിമാ ലോകം. ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍. 105 മിനിട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഹന്‍സിക മോട്വാണി മാത്രമാണ് കഥാപാത്രമായി ഉള്ളത്.
ഞാന്‍ വളരെ ത്രില്ലിലാണെന്ന് ഹന്‍സിക പറയുന്നു. സിനിമയുടെ ഭാഗമാകുന്നതില്‍ വളരെ അധികം ആകാംക്ഷയും സന്തോഷവും ഉണ്ട്. ഇത്തരമൊരു സൈക്കോ ത്രില്ലര്‍ തെലുങ്ക് സിനിമയില്‍ ഇതാദ്യമായാണ്.
ഒറ്റ ഷോട്ടിലാണ് സിനിമ മുഴുവന്‍ സംഭവിയ്ക്കുന്നത്. പേരില്‍ പറയുന്നത് പോലെ 105 മിനിട്ട് മാത്രമാണ് സിനിമ, 105 മിനിട്ട് കൊണ്ട് ചിത്രീകരിച്ച് കഴിയുകയും ചെയ്യും. ഇത് റിയല്‍ ആയിട്ടുള്ള റീല്‍ ആണെന്നാണ് ഹന്‍സിക പറയുന്നത്.
ചിത്രത്തിന്റെ കഥയെ കുറിച്ച് ചോദിച്ചപ്പോള്‍, ഒരു വീടിനകത്ത് പെട്ടുപോകുന്ന പെണ്ണിന്റെ കഥയാണ്. അതില്‍ കൂടുതല്‍ ഒന്നും സിനിമയെ കുറിച്ച് പറയാന്‍ പറ്റില്ല. സസ്പെന്‍സാണ് എല്ലാം. മെയ് 3 ന് സിനിമ ചിത്രീകരിയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത് എന്നും ഹന്‍സിക പറഞ്ഞു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും,...