Connect with us

എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല, സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല; എന്റെ രണ്ട് ദൈവങ്ങള്‍ സൂര്യനും ചന്ദ്രനും

Malayalam

എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല, സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല; എന്റെ രണ്ട് ദൈവങ്ങള്‍ സൂര്യനും ചന്ദ്രനും

എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല, സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല; എന്റെ രണ്ട് ദൈവങ്ങള്‍ സൂര്യനും ചന്ദ്രനും

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ താരത്തിനായി. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം ഒരു ഇടവേള എടുത്തു. എങ്കിലും രണ്ടാം വരവിലും ബൈജുവിനെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോള്‍ അവസാനമായി ക്ഷേത്രത്തില്‍ പോയ അനുഭവവും തന്റെ ദൈവ വിശ്വാസം എന്താണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ബൈജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

‘എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല. വിശ്വാസങ്ങളുണ്ട്. സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. അവസാനമായി ക്ഷേത്രത്തില്‍ പോയത് ദാസേട്ടനൊപ്പമാണ്. അതൊരു അപ്രതീക്ഷ സന്ദര്‍ശനമായിരുന്നു.

‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയ്ക്കുവേണ്ടി മൂകാംബികയില്‍ പോകുമ്പോഴാണ് അവിടെവച്ച് ദാസേട്ടനെ കണ്ടത്. അന്ന് ദാസേട്ടന്റെ ജന്മദിനമായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു, ‘നീ അമ്പലത്തില്‍ വരുന്നില്ലേയെന്ന്’ എന്തായാലും ദാസേട്ടനൊപ്പം അല്ലേ പോകാമെന്നു ഞാനും കരുതി. അങ്ങനെ കൂടെ പോയി.

എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സ്വഭാവമില്ല. ആരോടും തെറ്റ് ചെയ്യുന്നില്ല, മോശമായി പെരുമാറുന്നില്ല, അങ്ങനെയുള്ള ഞാന്‍ എന്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ചിന്തയാണ്. എന്ന് കരുതി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാം തെറ്റ് ചെയ്യുന്നവര്‍ ആണെന്നല്ല. എന്റെ അഭിപ്രായമാണിത്. ഞാന്‍ വിശ്വസിക്കുന്ന രണ്ട് ദൈവങ്ങള്‍ സൂര്യനും, ചന്ദ്രനും ആണ്. അതാണ് എന്റെ വിശ്വാസം’ എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top