മേഘ്ന രാജ് നാലുമാസം ഗര്‍ഭിണിയായിരിക്കേ ആണ് ഭര്‍ത്താവ് ചീരഞ്ജീവി സര്‍ജ മരണപ്പെട്ടത്. ഈ വിവരം ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇപ്പോഴിതാ മകന് കോവിഡ് വന്ന അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. മകന് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയത്. ആ സമയത്ത് താനും ഏറെ പരിഭ്രാന്തിയിലായിരുന്നുവെന്ന് മേഘ്ന പറയുന്നു.
കോവിഡ് പോസ്റ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാര്‍ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം കുറിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു മേഘ്നയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. മേഘ്നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയതിനു പിറകെയായിരുന്നു മേഘ്നയും കുഞ്ഞും രോഗബാധിതരായത്.
പത്ത് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് സര്‍ജ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...