ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. കെജ്രിവാള് ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്.
അതില്‍ ഏറ്റവും വലുത് ഡല്‍ഹിയില്‍ ഒരു ഓക്സിജന്‍ പ്ലാന്റ് പോലും ഇല്ലാത്തതാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കെജ്രിവാളിന്റെ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവച്ചാണ് വിമര്‍ശനം.
”നിങ്ങളുടെ തെറ്റുകള്‍ ഒരുപാട് ഉണ്ട്. പറഞ്ഞു തുടങ്ങുകയാണെങ്കില്‍…
1) സംസ്ഥാനത്തിന്റെ പണം എടുത്ത് സ്വയം പ്രമോഷന് നടത്തി
2) തലസ്ഥാനത്ത് സമരങ്ങളും, പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യാന്‍ പണം ഉപയോഗിച്ചു
3) വോട്ടര്‍മാര്‍ക്ക് സൗജന്യമായി വെളളവും, വൈദ്യുതിയും നല്‍കുക. എന്നാല്‍ ഇതില്‍ ഏറ്റവും വലുത് തലസ്ഥാനത്ത് ഒരു ഓക്സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണ്”
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെയാകെ സാരമായി ബാധിക്കുമ്പോള്‍ ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷമാണ്. കോവിഡ് വ്യാപനത്തിനൊപ്പം ഓക്സിജന്റെ ദൗര്‍ലഭ്യവും കൂടുകയാണ്. ഓക്സിജന്‍ ഇല്ലാതെ ഡല്‍ഹിയില്‍ 25 കൊവിഡ് രോഗികള്‍ ആണ് മരണപ്പെട്ടത്.
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ്...