Connect with us

സ്വന്തം കുഞ്ഞിനെ നോക്കാതെ എന്റെ കുഞ്ഞിനെ ലാളിച്ചു കൂടെനിർത്തി; ഇതായിരുന്നു ഉദ്ദേശം ;വൈറലായി അമ്പിളിയുടെ ആദ്യ ഭർത്താവിന്റെ വാക്കുകൾ !

Malayalam

സ്വന്തം കുഞ്ഞിനെ നോക്കാതെ എന്റെ കുഞ്ഞിനെ ലാളിച്ചു കൂടെനിർത്തി; ഇതായിരുന്നു ഉദ്ദേശം ;വൈറലായി അമ്പിളിയുടെ ആദ്യ ഭർത്താവിന്റെ വാക്കുകൾ !

സ്വന്തം കുഞ്ഞിനെ നോക്കാതെ എന്റെ കുഞ്ഞിനെ ലാളിച്ചു കൂടെനിർത്തി; ഇതായിരുന്നു ഉദ്ദേശം ;വൈറലായി അമ്പിളിയുടെ ആദ്യ ഭർത്താവിന്റെ വാക്കുകൾ !

അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ പ്രശ്ങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം അമ്പിളി ഉന്നയിച്ചത്.ആദിത്യന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ജീവന് ഭീഷണിയുണ്ടെന്നൊക്കെ നടി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ അമ്പിളിയുടെ ആരോപണങ്ങളെ തള്ളി ആദിത്യനും രംഗത്ത് എത്തി. ഒപ്പം അമ്പിളി ദേവിയുടെ സ്വഭാവ ദൂഷ്യം വെളിപ്പെടുത്തുന്ന തെളിവുകൾ ഉണ്ടന്നും ആദിത്യൻ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ അമ്പിളി ദേവിയും നടൻ ആദിത്യനുമായുള്ള രണ്ടാം വിവാഹവും തകരുമ്പോൾ ചർച്ചയാകുന്നത് രണ്ടു വര്ഷം മുൻപ് ഇവരുടെ വിവാഹ വേളയിൽ അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവൽ പറഞ്ഞ കാര്യങ്ങളാണ്. തന്റെ ജീവിതം തകർത്തത് ആദിത്യനാണെന്നാണ് ക്യാമറ മാൻ കൂടിയായ ലോവൽ അന്ന് ആരോപിച്ചത്.

അമ്പിളിയെ ലൊക്കേഷനിൽ കണ്ടിഷ്ടപ്പെട്ട് വീട്ടുകാരോടാലോചിച്ച് കല്യാണം നടത്തുകയായിരുന്നു . ചെറിയ സൗന്ദര്യ പിണക്കനകളല്ലാതെ ഞങ്ങൾക്കിടയിൽ വലിയ വഴക്കുകളൊന്നും ഉണ്ടായിരുന്നില്ല.

പക്ഷെ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം തകർക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത് . എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണന്നാണ് നോവൽ അന്ന് പറഞ്ഞത്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ട്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു., അത് തുറന്നു പറഞ്ഞിട്ടുമുണ്ട്, അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചാരണം നടത്തി. അതിൽ അയാൾ വിജയിച്ചു, ജീവിതം നഷ്ടപ്പെട്ടത് എനിക്കും. എന്നായിരുന്നു. ലോവൽ പറഞ്ഞത്.

എന്റെ കുഞ്ഞിനെ കൈയിലെടുത്താണ് ആദിത്യൻ അമ്പിളി ദേവിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി പരമാവധി ഇല്ലാത്ത കഥകൾ പറഞ്ഞു. അമ്പിളിയുടെ മനസ്സ് മുഴുവൻ വിഷം നിറച്ചു ., ഒരു സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയം കൂടി തുടങ്ങിയായതോടെ എല്ലാം പൂർണ്ണം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാൾ എന്റെ കുഞ്ഞിനെ ലാളിക്കാനായി ഇറങ്ങിത്തിരിച്ചത്. അപ്പോൾ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന് . ലോവൽ അന്ന് പറയുകയുണ്ടായി.

വിവാഹ മോചനം അമ്പിളി ആവശ്യപ്പെട്ടപ്പോൾ മോന്റെയും അമ്പിളിയുടെയും ഭാവിയാണ് ഓർത്തത്. എന്നെക്കാളും നല്ലൊരാളുടെ കൂടെ അവൾ സുഖമായി ജീവിക്കട്ടെ എന്നാണ് കരുതിയത്. പക്ഷെ ആദിത്യനൊപ്പമാകുമെന്ന് കരുതിയില്ല. വിവാഹത്തിന് രണ്ടു ദിവസം മുൻപ് അറിഞ്ഞപ്പോൾ ഞാൻ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്യമാണ്.

പക്ഷെ എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. എന്നാണ് പറഞ്ഞതെന്നും ലോവൽ പറഞ്ഞിരുന്നു. ലോവൽ ആദിത്യനെ കുറിച്ച് അന്നുപറഞ്ഞത് ഇന്ന് സത്യമാണോ എന്നാണ് പ്രേക്ഷകരും അന്വേഷിക്കുന്നത്. ലോവലുമായി അകന്നു കഴിയുമ്പോൾ അമ്പിളിക്ക് നേരെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഗുണ്ടകളുടെ ആക്രമണം ഉണ്ടായിരുന്നു. അത് ചെയ്യിച്ചത് ആദിത്യൻ ആയിരുന്നെങ്കിലും പഴി കേട്ടത് ലോവലിനായിരുന്നു.

അങ്ങനെ വിവാഹമോചിതർ ആവാൻ അമ്പിളി ആവശ്യപ്പെടുകയായിരുന്നു. പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് ആദിത്യന് അമ്പിളിയോട് ഇഷ്ടം ഉണ്ടായിരുന്നു. ലോവലിന്റെ കുടുംബജീവിതം തകർത്താണ് ആദിത്യൻ അമ്പിളിയെ സ്വന്തമാക്കിയത് എന്നും ലോവൽ പറഞ്ഞു.,

2009 മാർച്ച് 27 നായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. എട്ടു വർഷം നീണ്ട ദാമ്പത്യ ബന്ധത്തിൽ ഒരു മകനുമുണ്ട്. സ്നേഹത്തൂവൽ” എന്ന പരമ്പരയിൽ ഒന്നിച്ചു പ്രവർത്തിച്ചവർ ആണ് അമ്പിളി ദേവിയും ലോവലും. ഇതേ പരമ്പരയിൽ ആദിത്യനും അഭിനയിച്ചിരുന്നു. പിന്നീട് 2019 നവംബര്‍ 25നായിരുന്നു ആദിത്യനുമായുള്ള അമ്പിളിയുടെ വിവാഹം നടന്നത് . ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.

about ambili devi

More in Malayalam

Trending

Recent

To Top