Malayalam
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ…നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയൂ.. അമ്പിളി ദേവി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ആരാധകര്‍
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ…നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയൂ.. അമ്പിളി ദേവി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ആരാധകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മഴയെത്തും മുന്‍പേ എന്ന സിനിമയിലെ ഗാനം സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെച്ചിരിക്കുകയാണ് അമ്പിളി ദേവി.
‘കഥയറിയാതിന്നു സൂര്യന് സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ’, എന്ന വരികള്‍ ചേര്‍ത്തുകൊണ്ടുള്ള വീഡിയോയ്ക്ക് ‘ജീവിതം’, എന്ന ക്യാപ്ഷന്‍ ആണ് അമ്പിളി നല്‍കിയിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമന്റുമായി എത്തുന്നത്. ആദിത്യന് എന്നാല്‍ സൂര്യന് ആണെന്നും താമര അമ്പിളി ആണെന്നും ആദിത്യന് അമ്പിളിയെ കൈവിട്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ. പ്രതീക്ഷിച്ചിരിക്ക്യായിരുന്നു ഇത്. എന്റെ കുഞ്ഞേ, നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയണം. എല്ലാര്ക്കും ജീവിതത്തില്‍ നല്ലകാലോം കഷ്ടകാലോം ഉണ്ടാവില്ലേ, അതില്‍ അമ്പിളീടേം കുടുംബത്തിന്റേം ആ കഷ്ടകാലം തീര്‍ന്നൂന്ന് കരുതിയാ മതി. ഇനി കുട്ടിക്ക് നല്ലതേ വരൂ. എന്നാണ് ഒരു ആരാധകന് കമന്റ് ചെയ്തത്.
അതേ സമയം സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കും എന്നാണ് കൂടുതല്‍ പേരും പറയുന്നത്. നിരവധി പേര് ഇരുവരും ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കട്ടേ എന്നും ആശംസിക്കുന്നുണ്ട്.
സീത എന്ന പരമ്പരയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. യുവജനോത്സവ വേദിയില്‍ നിന്നുമാണ് അമ്പിളി അഭിനയത്തിലേയ്ക്ക് എത്തിയത്.
എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. 2019 നവംബര്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകന് ഉണ്ട്. 2009 ല്‍ ആയിരുന്നു അമ്പിളി ക്യാമറാമാനായ ലോവലിനെ വിവാഹം കഴിക്കുന്നത്.
മിനിസ്ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന് എത്തിയത്. അര്ജുന് എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. നടന് ജയന്റെ അനുജന്റെ മകന് ആണ് ആദിത്യന്.
