Malayalam
പൊന്നോമനയുടെ പേര് ആരാധകരുമായി പങ്കുവെച്ച് പേളിയും ശ്രിനീഷും, ആശംസകളുമായി ആരാധകരും
പൊന്നോമനയുടെ പേര് ആരാധകരുമായി പങ്കുവെച്ച് പേളിയും ശ്രിനീഷും, ആശംസകളുമായി ആരാധകരും
Published on
ഏറെ ആരാധകരുള്ള താര ദമ്പതിമാരാണ് പേളി മാണിയും ശ്രിനീഷും. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരങ്ങള്‍. മകള്‍ക്ക് 28 ദിവസം പൂര്‍ത്തിയായതിന്റെ ചടങ്ങില്‍ നിന്നുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി മകളുടെ പേര് അറിയിച്ചിരിക്കുന്നത്.
‘അവള് വന്നിട്ട് 28 ദിവസമായി. അവള് ഞങ്ങളുടെ ജീവിതം സന്തോഷവും സുന്ദരവും നിറഞ്ഞതാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു,’ ചിത്രത്തിനൊപ്പം പേളി കുറിച്ചു. നില ശ്രീനിഷ് എന്നാണ് കുഞ്ഞിനു നല്‍കിയിരിക്കുന്ന പേര്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.
Continue Reading
You may also like...
Related Topics:Pearle Maaney, Srinish Aravind
