Connect with us

ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച ആ ഇംഗ്ലീഷ് മീഡിയംകാരി ഇപ്പോള്‍ ആരാണെന്ന് കണ്ടോ!!

Malayalam

ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച ആ ഇംഗ്ലീഷ് മീഡിയംകാരി ഇപ്പോള്‍ ആരാണെന്ന് കണ്ടോ!!

ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച ആ ഇംഗ്ലീഷ് മീഡിയംകാരി ഇപ്പോള്‍ ആരാണെന്ന് കണ്ടോ!!

സത്യന്‍ അന്തിക്കാട് ചിത്രമായ തലയണമന്ത്രം എന്ന ചിത്രം മറനന്ു പോയ മലയാളികള്‍ ഉണ്ടാകില്ല. ടിവിയില്‍ ഇപ്പോള്‍ വന്നാലും ചാനല്‍ മാറ്റാതം കണ്ടിരിക്കുന്നവരാണ് കൂടുതലും. ഉര്‍വശിയുടെ രസകരമായ അഭിനയം ഇന്നും എടുത്തു പറയേണ്ട ചിത്രം തന്നെയാണ് തലയണമന്ത്രം. അതില്‍’ ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ആ ഇംഗ്ലീഷ് മീഡിയംകാരി പെണ്‍കുട്ടി, ജോര്‍ജിന്റേയും ജിജിയുടേയും മകളെ, മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല.

എന്നാല്‍ ആ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം ആരാണ് എന്താണ് എന്നെല്ലാം അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. ആ പെണ്‍കുട്ടി എവിടേയും പോയിട്ടില്ല. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി നമുക്ക് മുന്നിലെത്തുണ്ട് ആ താരം. അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ആ പെണ്‍കുട്ടിയെ നമ്മള്‍ കണ്ടിരുന്നു. മമ്മൂട്ടി ചിത്രം പ്രീസ്റ്റില്‍ സിസ്റ്റര്‍ മഗ്ദലിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സിന്ധു വര്‍മ എന്നാണ് ആ കലാകാരിയുടെ പേര്.

വി.ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ദേവസ്പര്‍ശം എന്ന ചിത്രത്തിലും, രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിയായും സിന്ധു വര്‍മയെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ക്കും ആ ഇംഗ്ലീഷ് മീഡിയംകാരിയാണ് ഇതെന്ന് അറിയില്ലായിരുന്നു. നടന്‍ ജഗന്നാഥവര്‍മ്മയുടെ മരുമരളും സിനിമാ- മിനിസ്‌ക്രീന്‍ താരമായ മനുവര്‍മ്മയുടെ ഭാര്യയുമാണ് സിന്ധു വര്‍മ.

ബാലതാരമായാണ് വര്‍ക്കല സ്വദേശിയായ സിന്ധു വര്‍മ അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന ചിത്രത്തില്‍ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് തുടക്കം. തുടര്‍ന്ന് ‘ഇവിടെ എല്ലാവര്‍ക്കും സുഖം’ തുടങ്ങി പത്തോളം സിനിമകളില്‍ ബാലതാരമായി. അതില്‍ തന്നെ ‘തലയണമന്ത്ര’ത്തില്‍ ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിക്കുന്ന കഥാപാത്രം സൂപ്പര്‍ഹിറ്റ് ആയതോടെ, ‘അര്‍ത്ഥം’ മുതല്‍ സത്യന്‍ അന്തിക്കാടിന്റെ മിക്ക ചിത്രങ്ങളിലും സിന്ധു സജീവ സാന്നിധ്യമായിരുന്നു.

തലയണ മന്ത്രം കഴിഞ്ഞ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സിന്ധു പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടര്‍ന്ന് പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ ബിജു മേനോന്റെ നായികയായി ‘നിങ്ങളുടെ സ്വന്തം ചന്തു’ എന്ന സീരിയലില്‍ അഭിനയിച്ചു. ഡിഗ്രി പഠനവും വിവാഹവും കഴിഞ്ഞാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്. ‘പരസ്പരം’ എന്ന സീരിയലിലൂടെയായിരുന്നു തിരികെ എത്തിയത്. എന്നാല്‍ ഇപ്പോള്‍ താരച്ചിന് കൈ നിറയെ ചിത്രങ്ങളാണ്.

സിനിമാ സീരിയല്‍ നടനായ മനു വര്‍മ്മയാണ് താരത്തിന്റെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഒന്നിച്ച് ഒരു ടെലിഫിലിമില്‍ അഭിനയച്ചപ്പോള്‍ അദ്ദേഹമാണ് ഇഷ്ടം തുറന്നു പറഞ്ഞത്. നാലു വര്‍ഷം കഴിഞ്ഞ്, 2000 ല്‍ ആയിരുന്നു വിവാഹം. ‘ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. മോന്‍ ഗിരിധര്‍ വര്‍മ്മ, മകള്‍ ശ്രീ ഗൗരി. മോള്‍ക്ക് തലച്ചോറില്‍ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്.

അവള്‍ ഒരു വീല്‍ ചെയര്‍ ബേബി ആണ്. നടക്കില്ല, സംസാരിക്കില്ല. രണ്ട് മേജര്‍ സര്‍ജറികള്‍ കഴിഞ്ഞു. ഇന്ത്യ മുഴുവന്‍ മോളുടെ ചികിത്സയ്ക്കായി പോയിട്ടുണ്ട്. അവള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും എന്നു തന്നെയാണ് പ്രതീക്ഷ. എല്ലാവരുടെയും പ്രാര്‍ത്ഥന എന്റെ മോള്‍ക്ക് വേണമെന്നും സിന്ധു പറഞ്ഞിരുന്നു.

അഭിനയത്തിലേയ്ക്ക് തിരികെ വരാന്‍ താത്പര്യം ഇല്ലാതിരുന്നിട്ടും മകളുടെ ചികിത്സയുടെ ഭാഗമായാണ് താരം തിരികെ എത്തിയത്.
‘ഗാനഗന്ധര്‍വന്‍’ എന്ന മമ്മൂട്ടി രമേശ് പിഷാരടി ചിത്രത്തിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വേഷത്തിലേക്ക് മമ്മൂക്ക പറഞ്ഞിട്ട് വിളിച്ചതെന്നു സിന്ധു പറഞ്ഞിരുന്നു.

‘അച്ഛനുമായും കുടുംബവുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മോളുടെ കാര്യമൊക്കെ ഇക്കയ്ക്ക് അറിയാം. അങ്ങനെയാണ് സിനിമയില്‍ ഒരു തിരിച്ചു വരവിന് അവസരം ഒരുക്കിയത്. അത് അന്നത്തെ അവസ്ഥയില്‍ വലിയ സഹായമായി” എന്നും സിന്ധു പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top