Malayalam
‘ഞാന്‍ അങ്കിളിന്റെ ഒരു കട്ടഫാനാ….’ അല്ലു അര്ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊച്ചുമിടുക്കി, ഇപ്പോഴും വൈറലായി വീഡിയോ
‘ഞാന്‍ അങ്കിളിന്റെ ഒരു കട്ടഫാനാ….’ അല്ലു അര്ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊച്ചുമിടുക്കി, ഇപ്പോഴും വൈറലായി വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കുട്ടിത്താരമാണ് വൃദ്ധി വിശാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സീരിയലിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍ ആനന്ദിന്റെ വിവാഹത്തില്‍ പങ്കെടുത്ത വൃദ്ധി വേദിയില്‍ അന്ന് നൃത്തം ചെയ്യുകയുണ്ടായി. ഇത് വൈറലായതോടെയാണ് ഈ കുട്ടിത്താരത്തിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയായത്.
ഇപ്പോഴിതാ അല്ലു അര്ജുന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വൃദ്ധി ചെയ്ത ഡാന്‍സ് വീഡിയോ ആണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ എട്ടാം തീയതി അല്ലു അര്‍ജ്ജുന്റെ ജന്മദിനത്തില് താരത്തിന് വേണ്ടി വൃദ്ധി നടത്തിയ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമായി തുടരുകയാണ്.
അല്ലുവിന്റെ ഏറെ ശ്രദ്ധേയമായ ‘കുട്ടി ബൊമ്മാ…കുട്ടി ബൊമ്മ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചുകൊണ്ടാണ് വൃദ്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”ഹാപ്പി ബര്‍ത്ത്ഡേ അല്ലു അര്ജുന് അങ്കിള്‍… ഞാന്‍ അങ്കിളിന്റെ ഒരു കട്ടഫാനാ….” എന്ന് പറഞ്ഞു കൊണ്ടാണ് ഡാന്‍സ്.
ഒരൊറ്റ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ കുട്ടിയാണ് വൃദ്ധി വിശാല്‍. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ചുവടുവെച്ച വൃദ്ധി വൈറലായതോടെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യില്‍ പൃഥ്വിയുടെ മകളായി അഭിനയിക്കാന്‍ പോകുന്നത് വൃദ്ധിയാണ്.
