Connect with us

നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രിയ ശരണ്‍; ആശംസകളുമായി ആരാധകരും

Malayalam

മലയാളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താര സുന്ദരിയാണ് ശ്രിയ ശരണ്‍. ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ ആദ്യമായി അഭിനയ ലോകത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

തന്റെ അഭിനയ ജീവിതത്തില്‍ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ ഭര്‍ത്താവ് ആന്‍ഡ്രൂക്കൊപ്പമുള്ള ശ്രിയ ശരണിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ശ്രിയ ആണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന് ജന്മദിന ആശംസകള്‍ നേരുകയാണ് താരം.

സന്തോഷകരമായ ജന്മദിന ആശംസകള്‍ ആന്‍ഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു എന്നും ശ്രിയ ശരണ്‍ എഴുതിയിരിക്കുന്നത്. നിരവധി ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ശ്രിയ ശരണിന്റെയും ആന്‍ഡ്രൂവിന്റെയും വിവാഹം. ഗമനം എന്ന ചിത്രമാണ് ശ്രിയ ശരണിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

More in Malayalam

Trending