Malayalam
അത്തരം പിടിവാശികള്‍ തനിക്കില്ല, തുറന്ന് പറഞ്ഞ് രജിഷ വിജയന്
അത്തരം പിടിവാശികള്‍ തനിക്കില്ല, തുറന്ന് പറഞ്ഞ് രജിഷ വിജയന്
നായികപ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും തനിക്കില്ലെന്ന് തുറന്ന് പറഞ്ഞ് നടി രജിഷ വിജയന്. പല കഥകളുമായി ഒരുപാട് പേര് സമീപിക്കുമ്പോള്‍ അതില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു.
നല്ല തിരക്കഥകളുമായി ഒരുപാട് പേര് വരാറുണ്ട്, പക്ഷേ പലതിലും ഞാന്‍ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു.
നമ്മളെ തന്നെ വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു എന്നും രജിഷ വ്യക്തമാക്കി. അതേസമയം, ധനുഷിനൊപ്പമുള്ള ചിത്രം കര്ണന് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടി.
ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.
