Connect with us

‘ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി’കര്‍ണന്റെ വിജയത്തിന് പിന്നാലെ സന്തോഷവും നന്ദിയും അറിയിച്ച് രജിഷ വിജയന്‍

Malayalam

‘ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി’കര്‍ണന്റെ വിജയത്തിന് പിന്നാലെ സന്തോഷവും നന്ദിയും അറിയിച്ച് രജിഷ വിജയന്‍

‘ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി’കര്‍ണന്റെ വിജയത്തിന് പിന്നാലെ സന്തോഷവും നന്ദിയും അറിയിച്ച് രജിഷ വിജയന്‍

രജിഷ വിജയനും ധനുഷും ഒന്നിച്ചെത്തിയ കര്‍ണന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തന്റെ സിനിമയായ ജൂണ്‍ കണ്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ പറയുന്നു.

ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ സന്തോഷവും നന്ദിയും അറിയിച്ച് രജിഷ വിജയന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് രജീഷ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.

‘ഈ വിജയം നേടി തന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ കര്‍ണ്ണനു വേണ്ടി നല്ല രീതിയില്‍ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു. കര്‍ണ്ണന്റെ അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും വലിയ നന്ദി. ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി’ എന്നും രജീഷ ട്വീറ്റ് ചെയ്തു.

ഗ്രാമീണ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ മുന്‍ചിത്രമായ പരിയേറും പെരുമാള്‍ പോലെ മികച്ച ഒരു ചിത്രമാണിതും.

ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗര്‍ പെരുമാള്‍, നടരാജന്‍ സുബ്രഹ്മണ്യന്‍, 96 ഫെയിം ഗൗരി കിഷന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താനുവാണ് നിര്‍മാണം.

More in Malayalam

Trending

Recent

To Top