Malayalam
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു, യക്ഷി വെറുതേ വിട്ടതുകൊണ്ട് വീട്ടിലെത്തി; സുമതി വളവിലെ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യൂ
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു, യക്ഷി വെറുതേ വിട്ടതുകൊണ്ട് വീട്ടിലെത്തി; സുമതി വളവിലെ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യൂ
പേടിപ്പെടുത്തുന്ന കഥകളും അനുഭവങ്ങളും കൊണ്ട് വലിയ ചര്‍ച്ചയായി മാറിയ സ്ഥലമാണ് തിരുവനന്തപുരത്തെ സുമതി വളവ്. പേടിപ്പെടുത്തുന്ന നിരവധി കഥകളാണ് ഈ വളവിനെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത്.
ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമേയ മാത്യൂ സുമതി വളവില്‍ നിന്നും പങ്കിട്ട ചിത്രമാണ് വൈറലായിരിക്കുന്നത്. അമേയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. പ്രകൃതി ഭംഗി നിറഞ്ഞൊരു സ്ഥലമാണ് സുമതി വളവെന്നാണ് അമേയ പറയുന്നത്.
യക്ഷി സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മുഴുവനും ആവാഹിച്ചു പ്രകൃതി ഭംഗി നിറഞ്ഞൊരു ഇടിവെട്ട് സ്ഥലം. അങ്ങനെ ആ ഒരു ആഗ്രഹവും സാധിച്ചു. യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടില്‍ തിരിച്ചെത്തി ഈ ഫോട്ടോ ഇപ്പൊ ഇടുന്നുവെന്ന് അമേയ പറയുന്നു.
അമേയ തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്തിരിക്കുന്നത്. ചിരിരൂപേണയാണ് അമേയയുടെ ക്യാപ്ഷനും. സുമതി വളവ് കാണാന്‍ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫോട്ടോസ് എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. നിരവധി ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.
കരിക്ക് എന്ന വെബ്സീരീസിലൂടെയാണ് അമേയ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. തുടര്‍ന്ന് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അമേയ സിനിമ രംഗത്തേക്ക് കടന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലുള്ള ഫോട്ടോസും ഇപ്പോഴുള്ളതും തമ്മില്‍ കോര്‍ത്തിണക്കിയൊരു വീഡിയോയും അമേയ ഇടയ്ക്ക് വെച്ച് പങ്കിട്ടത് വൈറലായിരുന്നു. വര്‍ഷങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഓരോരുത്തര്‍ക്കും ഇത്രയും മാറ്റം വരുമോ എന്നാണ് അമേയയുടെ വീഡിയോ കണ്ട് ആരാധകര്‍ ചോദിച്ചിരുന്നത്.
കാരണം അത്രയധികം വ്യത്യാസം വ്യക്തമാവുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചെറുപ്പത്തിലേക്കാളും ഭംഗി ഇപ്പോഴാണെന്നാണ് പ്രധാനമായിട്ടുള്ള അഭിപ്രായം.
‘മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള് നമ്മളെ തന്നെ ചലഞ്ച് ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല… കാരണം അതാണ് എന്നെ ഞാനക്കിയത്. എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി നടി കുറിച്ചിരുന്നു.
അന്യായ മാറ്റമായി പോയി. മുഖം പോലും ഇങ്ങനെ മാറുമോ, സ്കൂളില്‍ പഠിക്കുമ്പോള്‍ വലിയ ലുക്ക് ഇല്ലാത്ത പിള്ളേരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ മാലാഖമാരെ പോലെ ഭയങ്കര ഭംഗിയായിരിക്കും. അതുപോലെയുണ്ടല്ലോ. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. തന്നോട് സ്നേഹാന്വേഷണങ്ങള്‍ പറയുന്നവര്‍ക്കെല്ലാം നടി മറുപടിയും നല്‍കാറുണ്ട്.
