Connect with us

കാരവാനിലേക്ക് വസ്ത്രം മാറാന്‍ കയറുമ്പോള്‍ പുത്തന്‍ സിനിമാ രീതി എന്നെ ശരിക്കും ത്രില്ലടിപ്പിച്ചു, മനസ്സു തുറന്ന് ശാന്തി കൃഷ്ണ

Malayalam

കാരവാനിലേക്ക് വസ്ത്രം മാറാന്‍ കയറുമ്പോള്‍ പുത്തന്‍ സിനിമാ രീതി എന്നെ ശരിക്കും ത്രില്ലടിപ്പിച്ചു, മനസ്സു തുറന്ന് ശാന്തി കൃഷ്ണ

കാരവാനിലേക്ക് വസ്ത്രം മാറാന്‍ കയറുമ്പോള്‍ പുത്തന്‍ സിനിമാ രീതി എന്നെ ശരിക്കും ത്രില്ലടിപ്പിച്ചു, മനസ്സു തുറന്ന് ശാന്തി കൃഷ്ണ

മലയാള സിനിമ ആസ്വാദകര്‍ ഒരിക്കലും മറക്കാത്ത താരമാണ് ശാന്തി കൃഷ്ണ. ഭരതന്‍ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. തന്റെ 17-ാം വയസിലാണ് നടി ക്യാമറക്ക് മുന്നില്‍ എത്തുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിനായി. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം ഇടയ്ക്ക് ഇടവേള എടുത്തിരുന്നു.

തുടര്‍ന്ന് ശാന്തി കൃഷ്ണ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിത്. രണ്ടാം വരവിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിനായി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശാന്തി കൃഷ്ണ.

1984ല്‍ നടന്‍ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. 1995ല്‍ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധം 2016ല്‍ അവസാനിച്ചു.

ഇപ്പോള്‍ വലിയ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ശാന്തി കൃഷ്ണ പഴയ കാലത്തില്‍ നിന്നും പുതിയ കാലത്തിലേക്ക് എത്തിയപ്പോഴുണ്ടായ സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് മനസ്സു തുറന്നത്.

നടി ശാന്തി കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ, ‘വലിയ ഒരിടവേളയ്ക്ക് ശേഷം സിനിമ ചെയ്തപ്പോള്‍ ഏറ്റവും വലിയ മാറ്റം കണ്ടത് ടെക്നോളജിയിലെ മാറ്റമാണ്. പണ്ടൊക്കെ അഭിനയിക്കുമ്പോള്‍ ക്യാമറയുടെ തൊട്ടപ്പുറത്താണ് സംവിധായകനൊക്കെ നില്‍ക്കുന്നതും ആക്ഷന്‍ പറയുന്നതുമൊക്കെ.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ചെയ്യുമ്പോള്‍ ഞാന്‍ ആക്ഷന്‍ കേള്‍ക്കുന്നത് എവിടെ നിന്നോ ആണ്. നോക്കുമ്പോള്‍ അല്‍ത്താഫ് മോണിറ്ററിന്റെ മുന്‍പില്‍ ഇരുന്നു ഞാന്‍ ഇവിടെയുണ്ട് മാം എന്ന് പറഞ്ഞപ്പോഴാണ് സംവിധായകനെ കണ്ടത്. പിന്നീട് ഞാന്‍ പോയി മോണിറ്ററില്‍ എന്റെ പെര്‍ഫോമന്‍സ് കണ്ടു നോക്കി. അതൊക്കെ എനിക്ക് അത് വരെ ഇല്ലാത്ത പുതിയ അനുഭവമായിരുന്നു.

ഞാന്‍ ഒരു സിനിമയില്‍ ആദ്യമായി കാരവാന്‍ കാണുന്നത് ഇതിന്റെ സെറ്റിലാണ്. പണ്ടൊന്നും അത് ഇല്ലായിരുന്നല്ലോ. ഔട്ട്ഡോറിലൊക്കെ ചിത്രീകരണം വരുമ്പോള്‍ ഒരു കര്‍ട്ടനൊക്കെ പിടിച്ച് വസ്ത്രം മാറിയിരുന്ന കാലത്ത് നിന്ന് വളരെ സൗകര്യമുള്ള കാരവാനിലേക്ക് വസ്ത്രം മാറാന്‍ കയറുമ്പോള്‍ പുത്തന്‍ സിനിമാ രീതി എന്നെ ശരിക്കും ത്രില്ലടിപ്പിച്ചിരുന്നു’എന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top