Malayalam
എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്…ഐ ലവ് യൂ ആശാനെ’; സന്തോഷം പങ്കിട്ട് സണ്ണി വെയ്നും ദുല്‍ഖര്‍ സല്‍മാനും
എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്…ഐ ലവ് യൂ ആശാനെ’; സന്തോഷം പങ്കിട്ട് സണ്ണി വെയ്നും ദുല്‍ഖര്‍ സല്‍മാനും

ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. ‘സെക്കന്‍ഡ് ഷോ’ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒരുമിച്ച്് മലയാള സിനിമയിലേക്ക് എത്തുന്നത്.
സണ്ണി വെയ്ന്‍ നായകനായ പുതിയ സിനിമ ‘അനുഗ്രഹീതന്‍ ആന്റണി’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ സന്തോഷം ദുല്‍ഖറിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന സണ്ണി വെയ്ന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സണ്ണി തന്നെ പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. ‘എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയര്ച്ചകളില് എന്റെ താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്…ഐ ലവ് യൂ ആശാനെ’ എന്നായിരുന്നു കുറിപ്പ്.
സണ്ണിയുടെ കുറിപ്പിന് ദുല്‍ഖര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ‘എല്ലായ്പ്പോഴും എല്ലായ്പ്പോഴും എല്ലായ്പ്പോഴും ചക്കരേ! എല്ലാ കരഘോഷങ്ങള്‍ക്കും വിജയത്തിനും നീ അര്‍ഹനാണ്,’ ഇതായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...