News
മലയാളികള്‍ക്ക് താന്‍ ജീവനാണ്; അവരെയും ഇവിടുത്തെ കാലാവസ്ഥയും വളരെ ഇഷ്ടമാണെന്ന് സണ്ണി ലിയോണ്‍
മലയാളികള്‍ക്ക് താന്‍ ജീവനാണ്; അവരെയും ഇവിടുത്തെ കാലാവസ്ഥയും വളരെ ഇഷ്ടമാണെന്ന് സണ്ണി ലിയോണ്‍
ലോകമെമ്പാടും നിരവധി ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് സണ്ണി ലിയോണ്‍. പോണ് ഇന്‍ഡസ്ട്രിയില്‍ നിന്നും ബോളിവുഡില്‍ എത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍. മലയാളത്തില്‍ മമ്മൂട്ടി നായകനായ മധുരരാജയില്‍ ഒരു ഗാനരംഗത്ത് സണ്ണി ലിയോണി പ്രത്യക്ഷപ്പെട്ടിരുന്നു.
നേരത്തെ കേരളത്തില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനായി സണ്ണി എത്തിയപ്പോള്‍ താരത്തെ കാണാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഇപ്പോഴിതാ മലയാളികളെ ഒത്തിരി ഇഷ്ടമാണെന്ന് തുറന്നു പറയുകയാണ് സണ്ണി ലിയോണ്‍.
മലയാളികള്‍ക്ക് താന്‍ ജീവനാണെന്നും അവരെ വളരെ ഇഷ്ടമാണെന്നും സണ്ണി തുറന്നു പറയുന്നു. കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്.
അവധി ആഘോഷത്തിനിടെ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ തന്റെ രണ്ടാം മലയാള ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് സണ്ണി.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കല്‍ ത്രില്ലറില്‍ നായികയായാണ് സണ്ണി വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
