Connect with us

വിക്രം വോട്ടിടാന്‍ എത്തിയത് കാല്‍ നടയായി; വൈറലായി വീഡിയോ

News

വിക്രം വോട്ടിടാന്‍ എത്തിയത് കാല്‍ നടയായി; വൈറലായി വീഡിയോ

വിക്രം വോട്ടിടാന്‍ എത്തിയത് കാല്‍ നടയായി; വൈറലായി വീഡിയോ

തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. കാല്‍നടയായി ആയിരുന്നു പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്. നേരത്തെ വിജയ് സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തിയത് ചര്‍ച്ചയായിരുന്നു.

നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബുത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വീടിനടുത്ത് ആയതിനാലാണ് സൈക്കിളില്‍ പോയതെന്നാണ് വിജയുടെ മാനേജര്‍ അറിയിച്ചത്.

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലാണ് കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. നടിമാരായ ശ്രുതി ഹാസനും, അക്ഷര ഹാസനും വോട്ട് രേഖപ്പെടുത്തി.

രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് രേഖപ്പെടുത്തി. തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാണ്‍മിയൂര്‍ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.

More in News

Trending

Recent

To Top