ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് നടന് ജോയ് മാത്യൂ. പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനന്മക്കായും പുരോഗമന ആശയങ്ങള്‍ക്കായും പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ ദൗത്യം ചെയ്യുന്നില്ലെന്നും ജോയ്മാത്യൂ പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇതേകുറിച്ച് പറഞ്ഞത്.
പ്രതിപക്ഷ
നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഏറ്റവും മികച്ച പ്രകടനമാണ്
നടത്തിയത്. സ്പ്രിന്‍ക്ലര്‍, ആഴക്കടല്‍ കരാര്‍, ബ്രൂവറി അടക്കമുള്ള 14ഓളം
കാര്യങ്ങളില്‍ ചെന്നിത്തലക്കു മുമ്പില്‍ സര്‍ക്കാറിന് പിന്തിരിഞ്ഞ് ഓടേണ്ടി
വന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എല്‍.ഡി.എഫിന് ഇതുപോലെ ഒരു
വിഷയവും ഉയര്‍ത്താനായില്ല. ചെന്നിത്തലയെ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും
കോമാളിയായി ചിത്രീകരിച്ചെന്നും ജോയ് മാത്യൂ പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...