Connect with us

മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ല; ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്ന് മുകേഷ്

Malayalam

സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്ന് നടനും കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.മുകേഷ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാന്‍ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്. എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ല.

മന്ത്രിസ്ഥാനത്തെ കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നും കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ സമ്മതിച്ചതാണ്. അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പാര്‍ട്ടി പറയുമ്പോള്‍, അതില്‍പരം ഒരു ആത്മവിശ്വാസം വേറെയുണ്ടോ?. മുകേഷ് കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending