Malayalam
ഡേറ്റിംഗ് ആപ്പില്‍ അക്കൗണ്ട് എടുത്തു.. പിന്നീട് സംഭവിച്ചത്, വെളിപ്പെടുത്തി സാനിയ ഇയ്യപ്പന്‍
ഡേറ്റിംഗ് ആപ്പില്‍ അക്കൗണ്ട് എടുത്തു.. പിന്നീട് സംഭവിച്ചത്, വെളിപ്പെടുത്തി സാനിയ ഇയ്യപ്പന്‍
സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബാലതാരമായി എത്തി ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തി ഇപ്പോള്‍ മലയാള സിനിമാ ലോകത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സാനിയ. ഡാന്‍സ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ഇപ്പോഴും സാനിയ തിളങ്ങി നില്‍ക്കുകയാണ്.
ഇപ്പോഴിതാ ഡേറ്റിംഗ് ആപ്പില്‍ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് സാനിയ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ഞാനും എന്റെ കൂട്ടുകാരും ഡേറ്റിംഗ് അക്കൗണ്ട് എടുത്തിരുന്നു. പക്ഷെ അത് ഫേക്ക് അക്കൗണ്ട് ആണെന്നു കരുതി തെറി മെസേജ് വന്നതോടെ ഞാന്‍ അത് ഡിലീറ്റ് ചെയ്തു എന്നും സാനിയ പറയുന്നു.
എന്നാല്‍ നടിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അമിതമായ ശരീരപ്രദര്‍ശനം എന്നാണ് വിമര്‍ശകരും പറയുന്നത്. നിരവധി ട്രോളുകളും താരത്തിനെതിരെ വരാറുണ്ട്. താന്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ നിന്നും നിന്ന് ഉണ്ടാവുന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരുന്നു.
താന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് പണം നല്‍കുന്നത് ഞാനോ അച്ഛനോ അമ്മയോ ആണ്. ഞാന്‍ ധരിക്കുന്ന വേഷങ്ങളില്‍ എന്റെ കുടുംബത്തിന് പ്രശനം ഇല്ല പിന്നെ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം എന്നും സാനിയ ചോദിക്കുന്നു. ഒരു ചെറിയ ലോകത്തില്‍ ആണ് ഞാന്‍ ഉള്ളത്. അവിടെ എന്നെ വിമര്‍ശിക്കാനും നല്ലത് പറഞ്ഞു തരാനും എനിക്ക് ആളുകള്‍ ഉണ്ട്.
അല്ലാതെ എവിടെയോ കിടക്കുന്ന ഞാന്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ വിമര്‍ശിക്കാന്‍ മാത്രം എത്തുന്നവര്‍ക്ക് ഏതാണ് അവകാശം ഉള്ളത്. എന്നാല്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ഞാന്‍ ചിന്തിക്കാറും ഇല്ല ശ്രദ്ധിക്കാറുമില്ല എന്നും സാനിയ പറയുന്നു. എന്നാല്‍ വ്യകതിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ തീര്‍ച്ചയായും പ്രതികരണം നടത്തും എന്നും സാനിയ പറയുന്നു.
സാനിയ ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്. നടി ഇഷാ തല്‍വാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയില്‍ അവസരം ലഭിക്കുന്നത്.സൂപ്പര്‍ ഡാന്‍സര്‍,ഡി ഫോര്‍ ഡാന്‍സ് തുടങ്ങിയ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത ശേഷമാണ് സാനിയയ്ക്ക് ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്.
