Connect with us

നിന്റെ ചിതക്കു നിന്റെ മകന്‍ തീ കൊളുത്തുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ മിന്നിമാഞ്ഞു; കണ്ണിനെ ഈറനണിയിക്കുന്ന കുറിപ്പുമായി ജോണ്‍

Malayalam

നിന്റെ ചിതക്കു നിന്റെ മകന്‍ തീ കൊളുത്തുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ മിന്നിമാഞ്ഞു; കണ്ണിനെ ഈറനണിയിക്കുന്ന കുറിപ്പുമായി ജോണ്‍

നിന്റെ ചിതക്കു നിന്റെ മകന്‍ തീ കൊളുത്തുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ മിന്നിമാഞ്ഞു; കണ്ണിനെ ഈറനണിയിക്കുന്ന കുറിപ്പുമായി ജോണ്‍

മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും താരമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. 2003 ലാണ് സിനിമയില്‍ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ല്‍ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് ആയി.

നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോള്‍ ബിഗ്‌സ്‌ക്രീനിലും വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ധന്യയും ജോണും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏവരെയും വിഷമിപ്പിക്കുന്ന കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ജോണ്‍.

ഏഴാം ക്ലാസ്സു മുതല്‍ ഒരുമിച്ചു സ്‌കൂളില്‍ പോകുന്നതും തോട്ടില്‍ മീന്‍ പിടിച്ചതും സ്‌കൂള്‍ വിട്ടു വരുന്ന വഴിക്കു വഴിവക്കിലെ വീടിന്റെ മതിലില്‍ കയറി ലവലോലിക്കയും ചാമ്പക്കയും പറിക്കുന്നത്. നമുക്ക് മാത്രം ഉണ്ടായിരുന്ന ബിഎസ്എ ഫോട്ടോണ്‍ മത്സരിച്ച് കയറ്റം ചവിട്ടി കയറുന്നതും, ഗ്‌ളാസ് പീസ് വാങ്ങി,ടാര്‍ വാങ്ങി ഉരുക്കി ഒട്ടിച്ചു ഫിഷ് ടാങ്ക് ഉണ്ടാക്കി സാരിവാലനും ഗപ്പിയും വളര്‍ത്തിയത്.

ആദ്യമായി ആംപ്ലിഫയര്‍ ഉണ്ടാക്കി സ്പീക്കര്‍ കലത്തില്‍ ചരിച്ചു വച്ചു പാട്ടുകേട്ട് ഒരുമിച്ചു ഒരു കട്ടിലില്‍ കിടന്നുറങ്ങിയിട്ടുള്ളതും. ആകുളം സ്വിംമിങ് പൂളില്‍ വീട്ടുകാരറിയാതെ നീന്താന്‍ പോയതും.ടിവി ആന്റിന ട്യൂണ്‍ ചെയ്തു ലീക്ക് ആയ കേബിള്‍ സിഗ്‌നല്‍ പിടിച്ചു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ എംടിവി കണ്ടത്.

സൈക്കിള്‍ മാറി ബൈക്ക് വാങ്ങിയപ്പോള്‍ വീണ്ടും നമുക്ക് ഒരേ ബൈക്ക് വാങ്ങി ആര്‍ എക്‌സ് 135 5 സ്പീഡ് വാങ്ങിയത്. അതില്‍ ചുറ്റിയിട്ടുള്ളത്. ഒടുവില്‍ കാര്‍ വാങ്ങിയപ്പോള്‍ അതും നിന്റെ കൈകൊണ്ടു നീ വര്‍ക്ക് ചെയ്തിരുന്ന ജിയോ മോട്ടോഴ്‌സില്‍ നിന്നും ലാന്‍സറും പിന്നെപജേറോയും. അങ്ങനെ എന്തെല്ലാം എന്തെല്ലാം കാര്യങ്ങള്‍.

നിന്റെ ചിതക്കു നിന്റെ മകന്‍ തീ കൊളുത്തുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ മിന്നിമാഞ്ഞു.മേല്‍ പറഞ്ഞതില്‍ മറ്റിറീലിസ്റ്റിക് ആയ എല്ലാം എനിക്കു നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ ഒന്നും പറയാതെ നീയും പോയി. ഇനി ആകെയുള്ളത് ഒരു ആയുഷ്‌കാലം മുഴുവന്‍ ഓര്‍ക്കാനായി നീ എന്ന സുഹൃത്തിനോടൊപ്പമുണ്ടായിരുന്ന നല്ല കുറേ നാളുകള്‍. അതെന്നുമുണ്ടാവും ഗുഡ്‌ബൈ ഡിയര്‍ ഫ്രണ്ട് അല്ല അളിയാ എന്നായിരുന്നു ജോണിന്റെ കുറിപ്പ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ധന്യ ‘ഞാന്‍ എല്ലാവരെയും പെട്ടന്ന് വിശ്വസിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരുടെ സമീപനം എന്താണെന്ന് കൃത്യമായി വിലയിരുത്തിയാണ് ഞാന്‍ പ്രതികരിക്കാറുള്ളത് എന്നും മുമ്പ് പറഞ്ഞിരുന്നു.  ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പെണ്‍കുട്ടിയാണ്. പണം ധൂര്‍ത്തടിക്കാതെ കൈകാര്യം ചെയ്യാന്‍ ഞാന്‍  പഠിച്ചിരുന്നു.

എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. എനിക്ക് അതെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവര്‍ക്ക് എല്ലാ പിന്തുണയുമായി ഞാന്‍ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നത്.

നമ്മള്‍ എല്ലാവരെയും സ്നേഹിക്കണം, പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപോലെ എന്റെ ഭര്‍ത്താവും ഒരു പാഠം പഠിച്ചു. ഇന്ന് എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രാര്‍ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്’ എന്നും ധന്യ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending